|    Jun 25 Mon, 2018 1:39 pm

ഇടപ്പള്ളിയിലെ ഗതാഗത പ്രശ്‌നം ; പരീക്ഷണാടിസ്ഥാനത്തില്‍ സിഗ്‌നലുകള്‍ ഒഴിവാക്കും

Published : 24th October 2016 | Posted By: SMR

കൊച്ചി: ഇടപ്പള്ളി മേല്‍പ്പാലം തുറന്നുകൊടുത്തതിനെത്തുടര്‍ന്നുണ്ടായ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സിഗ്‌നലുകള്‍ ഒഴിവാക്കും. ഇന്നലെ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഈ തീരുമാനം. ഇതനുസരിച്ച് മേല്‍പ്പാലം ജങ്ഷന്‍ റോഡുകള്‍ പൂര്‍ണമായും തുറന്നിടും. പുക്കാട്ടുപടിയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ആലുവ ഭാഗത്തേക്ക് സ്വതന്ത്രമായി തിരിഞ്ഞുപോവണം. അതേസമയം എറണാകുളം ഭാഗത്തു നിന്നു പുക്കാട്ടുപടി ഭാഗത്തേക്കു പോവേണ്ട വാഹനങ്ങള്‍ 200 മീറ്റര്‍ മുന്നോട്ടുപോയി യു ടേണ്‍ എടുത്ത് പുക്കാട്ടുപടി റോഡിലേക്ക് തിരിയണം. ഇടപ്പള്ളി മേല്‍പ്പാലത്തിലെ സുഗമമായ ഗതാഗതത്തിനു വേണ്ടിയാണ് പുതിയ പരീക്ഷണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ പരീക്ഷണം വിജയകരമാണെങ്കില്‍ സ്ഥിരമായി നടപ്പാക്കും. ഈ ഭാഗത്തെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെഎംആര്‍എല്‍ വിശദമായ പദ്ധതി തയാറാക്കിവരുകയാണ്. അടുത്ത നാലുമാസത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ബഷീര്‍, ആര്‍ടിഒ പി എച്ച് സാദിക്ക് അലി, കൊച്ചി മെട്രോ പ്രതിനിധികളായ എസ് ചന്ദ്രബാബു, മരിയോണ്‍ ഹോയസ്, എസ് സുബ്രഹ്മണ്യം, രവിശങ്കര്‍(ഡിഎംആര്‍സി), ദേശീയപാത അസി. എന്‍ജിനീയര്‍ കെ ആര്‍ ശോഭ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss