|    Nov 18 Sat, 2017 1:00 am
Home   >  Todays Paper  >  page 7  >  

ഇടപാടുകാരുടെ വിരലില്‍ മഷി പുരട്ടാന്‍ മൈസൂര്‍ പെയ്ന്റ്‌സ്

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ടുകള്‍ മാറാനെത്തുന്നവരുടെ വിരലില്‍ മായാത്ത മഷി കരുതിവയ്ക്കാന്‍ കേന്ദ്രം മൈസൂര്‍ പെയ്ന്റ്‌സ് ആന്റ് വാര്‍ണിഷ് ലിമിറ്റഡിന് നിര്‍ദേശം നല്‍കി. 1962 മുതല്‍ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മഷി നല്‍കി വരുന്നത് ഈ സ്ഥാപനമാണ്. അസാധുവായ നോട്ടുകള്‍ മാറാന്‍ ബാങ്കുകളിലെത്തുന്ന ഉപഭോക്താക്കളുടെ വിരലില്‍ പുരട്ടാന്‍ മഷി സ്റ്റോക്ക് ചെയ്യാനാണ് കമ്പനിക്ക് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് മൈസൂര്‍ ഇങ്ക് മാനേജര്‍ സിംഹരകുമാര്‍ പറഞ്ഞു. എന്നാല്‍, എത്ര കുപ്പി മഷി വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അനധികൃതമായി നോട്ടുകള്‍ മാറിയെടുക്കുന്നതും നിക്ഷേപിക്കുന്നതും തടയാനാണ് സര്‍ക്കാര്‍ ഉപഭോക്താക്കളുടെ വിരലില്‍ മഷി പുരട്ടാന്‍ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക