|    Jun 21 Thu, 2018 2:49 am
FLASH NEWS
Home   >  Pravasi   >  

ഇടപാടുകള്‍ ഇലക്‌ട്രോണിക് രൂപത്തിലാക്കണം: ശൂറ കൗണ്‍സില്‍

Published : 26th January 2017 | Posted By: fsq

 

റിയാദ്: രാജ്യത്ത്് ബിനാമി ബിസിനസ് സജീവമാണെന്നും ഇത് അവസാനിപ്പിക്കാന്‍ സ്ഥാപനങ്ങളിലെ ഇടപാടുകളെല്ലാം ഇലക്‌ട്രോണിക് വല്‍ക്കരിക്കണമെന്നും സൗദി ശൂറ കൗണ്‍സി ല്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്.ബിനാമി ബിസിനസ് രംഗം വ്യാജ ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കും ഒപ്പം സ്വദേശികളുടെ തൊഴിലില്ലായ്മക്കും കാരണമാവുന്നു. വാണിജ്യ വ്യവസായ മന്ത്രാലയം ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല. ചെറുകിട വാണിജ്യ രംഗം പല രാജ്യങ്ങളിലെയും സാമ്പത്തിക മേഖലയില്‍ വലിയ സംഭാവനയാണ് ചെയ്യുന്നത്. എന്നാല്‍ സൗദിയില്‍ ഈ മേഖല കൈയടക്കിവച്ചിരിക്കുന്നത് വിദേശികളാണ്. രാജ്യത്ത് ലൈസന്‍സ് ലഭിച്ചിട്ടും പ്രവര്‍ത്തിക്കാത്ത രണ്ടായിരത്തിലധികം ഫാക്ടറികളുണ്ട്. വിസ നേടാന്‍ വേണ്ടി തട്ടിക്കൂട്ടിയുണ്ടാക്കിയ ഫാക്ടറികളാണോ ഇതെന്നു പരിശോധിക്കേണ്ടതാണ്. വാണിജ്യ വ്യവസായ മന്ത്രാലയത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് അംഗങ്ങള്‍ നടത്തിയത്. രാജ്യത്ത് ബിനാമി ബിസിനസ് ഇത്രമാത്രം ശക്തിയാര്‍ജിക്കാന്‍ കാരണം മന്ത്രാലയത്തിന്റെ കൊള്ള—രുതായ്്മയാണെന്ന് അംഗങ്ങള്‍ തുറന്നടിച്ചു. ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പ്രോസിക്യൂഷന്‍ വകുപ്പില്‍ വനിതകളെ നിയമിക്കണമെന്ന്് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ വകുപ്പിന്റെ റിപോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് ആവശ്യമുയര്‍ന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss