|    Jan 24 Tue, 2017 2:49 pm
FLASH NEWS

ഇടത് സര്‍ക്കാര്‍ ഹിതപരിശോധനയ്ക്ക് തയ്യാറാവണം: സുധീരന്‍

Published : 19th August 2016 | Posted By: SMR

തിരുവനന്തപുരം: മദ്യനയത്തി ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഹിതപരിശോധനയ്ക്കു തയ്യാറാവണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് പുറത്തായെന്നും സര്‍ക്കാര്‍ മദ്യത്തിന്റെ പ്രചാരകരും വക്താക്കളുമായി മാറിയിരിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. മന്ത്രിമാര്‍ ബാറുകള്‍ തുറക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ്. ബാര്‍ ലോബിയുമായുള്ള തിരഞ്ഞെടുപ്പുകാലത്തെ ധാരണയുടെ പുറത്താണ് ഈ നീക്കമെന്നും സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന ടൂറിസം മന്ത്രി എ സി മൊയ്തീന്റെ പ്രതികരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പുകാലത്ത് മദ്യമുതലാളിമാരുമായി ധാരണയുണ്ടായിരുന്നെന്നു വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ വാക്കുകള്‍. മദ്യനയം ടൂറിസത്തിന് തടസ്സമായിട്ടില്ല. ടൂറിസം കേന്ദ്രങ്ങളില്‍ മദ്യവില്‍പന നടത്തേണ്ടത് വിനോദസഞ്ചാരികളുടെ ആവശ്യമാണെന്ന രീതിയിലുള്ള ടൂറിസം മന്ത്രിയുടെ പ്രസ്താവന ശരിയല്ല. മദ്യനയം വന്നതിനു ശേഷവും സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. കേരളത്തിലേക്കുള്ള ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചിട്ടുണ്ടെന്നാണ് ടൂറിസം ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.
ഓണത്തിന് കണ്‍സ്യൂമര്‍ഫെഡിലൂടെ മദ്യം ഓണ്‍ലൈനായി വില്‍ക്കാനുള്ള തീരുമാനത്തെ സുധീരന്‍ വിമര്‍ശിച്ചു. മദ്യനയത്തില്‍ മാറ്റം വരുത്താനാണ്  ഉദ്ദേശിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ഹിതപരിശോധനയ്ക്കു തയ്യാറാവണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
മദ്യനയം: കോണ്‍ഗ്രസ്സില്‍ പ്രശ്‌നമില്ല
തിരുവനന്തപുരം: മദ്യനയത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിനകത്ത് പ്രശ്‌നങ്ങളില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു വാര്‍ത്തയാക്കിയതാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയത്.
രമേശ് ചെന്നിത്തല പറഞ്ഞതില്‍ അപാകതയില്ല. ഇക്കാര്യത്തില്‍ അദ്ദേഹം തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫും ഒറ്റക്കെട്ടായി എടുത്ത മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവുമില്ലെന്നും വി എം സുധീരന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക