|    Jan 22 Sun, 2017 10:01 pm
FLASH NEWS

ഇടതു സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ജനത്തെ ദുരിതത്തിലാക്കുന്നു: തിരുവഞ്ചൂര്‍

Published : 17th October 2016 | Posted By: Abbasali tf

പത്തനംതിട്ട: ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. സ്വാശ്രയ മാനേജുമെന്റുകളുമായി മുഖ്യമന്ത്രി നടത്തുന്ന ഒത്തുകളിയിലും സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളിലും പ്രതിഷേധിച്ച്്്്്്്് സംസ്ഥാന വ്യാപകമായി യുഡിഎഫ് നേതൃത്വത്തില്‍ നടത്തി വരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ അസഹിഷ്ണുതയോടെ സമീപിക്കുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മച്ചമ്പിമാരുടെയും കൊച്ചമ്മമാരുടെയും കാലമായി സമൂഹത്തെ മാറ്റി എടുക്കുകയാണ്. ഇടതുപക്ഷ അംഗങ്ങളുടെ ബന്ധുക്കള്‍ക്ക് മാത്രം ജോലി നല്‍കാനുള്ള ഭരണണമാണിവിടെ നടക്കുന്നത്. ഒരു രൂപയുടെ അരി റേഷന്‍കടകളില്‍ കിട്ടാനെ ഇല്ല. നെല്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. സര്‍ക്കാര്‍ ഇതൊന്നും അറിഞ്ഞ ഭാവവും നടിക്കുന്നില്ല. കേരളം നിലവിലെ സാഹചര്യത്തില്‍ വലിയൊരു പരിണാമത്തിന്റെ അന്തരീക്ഷത്തിലാണ്. ജനം യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവ് ആഗ്രഹിച്ചു തുടങ്ങി. ജനങ്ങളുടെ താല്‍പര്യം പരിഗണിച്ചു മുന്നോട്ടു പോകേണ്ട സര്‍ക്കാര്‍ അതിനെതിരായാണ് ഇപ്പോള്‍ നല കൊള്ളുന്നത്. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ ഈ സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ പന്തളം സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി അധ്യക്ഷന്‍ പി. മോഹന്‍രാജ്, യുഡിഎഫ് കണ്‍വീനര്‍ ബാബു ജോര്‍ജ്, അടൂര്‍ പ്രകാശ് എംഎല്‍എ, കെപിസിസി സെക്രട്ടറി പഴകുളം മധു, ടി. എം. ഹമീദ്, ജോര്‍ജ് വര്‍ഗീസ്, ജോ എണ്ണക്കാട്, സനോജ് മേമന, മാലേത്ത് സരളാദേവി, സലിം പി ചാക്കോ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക