|    Nov 18 Sun, 2018 2:07 pm
FLASH NEWS

ഇടതു ഭരണത്തിലെ ഫാഷിസ്റ്റ് പ്രീണനം അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്‌

Published : 4th March 2018 | Posted By: kasim kzm

വടകര: ഫാഷിസം ശക്തിപ്പെട്ട ഇന്ത്യന്‍ സാഹചര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ ഭരണം കേന്ദ്ര പ്രീണണമെന്നോണം നടത്തുന്ന മുസ്‌ലിം പീഡനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് എംഎം അക്ബറിന്റെ അന്യായമായ അറസ്‌റ്റെന്ന് പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇസ്‌ലാമിന്റെ വിമോചന സന്ദേശത്തിന് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത ഫാഷിസ്റ്റുകളുടെ കുടിലതന്ത്രങ്ങളാണ് പ്രബോധകരായ സാക്കിര്‍ നായിക്കിനെയും, എംഎം അക്ബറിനെയും പോലുള്ളവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളാന്നെന്നും ജില്ലാ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സിഎ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എപി അബ്ദുല്‍  നാസര്‍, കെപി മുഹമ്മദ് അഷറഫ്, സജീര്‍ വള്ളിക്കാട്, സികെ അബദുല്‍റഹിം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss