|    Dec 12 Wed, 2018 8:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇടതു പാര്‍ട്ടികള്‍ ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കും

Published : 26th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 26ാം വാര്‍ഷികദിനമായ ഡിസംബര്‍ ആറിനു ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാന്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികള്‍ തീരുമാനിച്ചു.
അയോധ്യാ വിഷയത്തില്‍ നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കത്തെ ഒരുനിലയ്ക്കും അംഗീകരിക്കാനാവില്ലെന്ന് ഇടതുപാര്‍ട്ടികള്‍ വ്യക്താക്കി. പള്ളി നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രിംകോടതി മുമ്പാകെ ഉണ്ടായിരിക്കെ കോടതിയെ മറികടന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമമോ, വിജ്ഞാപനമോ കൊണ്ടുവരണമെന്ന പ്രചാരണം സംഘപരിവാര സംഘടനകള്‍ തുടങ്ങിയതായി ഇടതുപക്ഷം ആരോപിച്ചു.
ഭരണഘടനയിലെ മതനിരപേക്ഷ ആശയത്തെ അട്ടിമറിക്കാനുള്ള വര്‍ഗീയ അജണ്ടയുടെ ഭാഗമായാണ് ഈ പ്രചാരണം. വിശ്വാസത്തിന്റെ പേരില്‍ ഭരണഘടനാ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ സംഘപരിവാരത്തിനെ അനുവദിക്കില്ലെന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഭരണഘടനാ ശില്‍പ്പിയായ ബി ആര്‍ അംബേദ്കറിന്റെ ചരമവാര്‍ഷികദിനം കൂടിയാണ് ഡിസംബര്‍ ആറ്്.
അന്നേദിവസം സംസ്ഥാനതലത്തില്‍ പ്രകടനങ്ങളും ധര്‍ണയും നടത്തുമെന്നും സിപിഎം, സിപിഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി, സിപിഐ( എംഎല്‍ ലിബറേഷന്‍), എസ്‌യുസിഐ എന്നീ ഇടതു പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss