|    Mar 30 Thu, 2017 6:20 am
FLASH NEWS

ഇടതുസ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് പിണറായിയും കുഞ്ഞാലികുട്ടിയും ചര്‍ച്ച നടത്തിയെന്ന് ബിജെപി

Published : 20th March 2017 | Posted By: mi.ptk

mt-ramesh

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് മുസ് ലിംലീഗ് സ്ഥാനാര്‍ത്ഥി കുഞ്ഞാലികുട്ടിയോട് ആലോചിച്ചാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.
മുഖ്യമന്ത്രി പിണറായി വിജയനും കുഞ്ഞാലികുട്ടിയും തമ്മില്‍ ഗൂഢാലോചന നടത്തിയാണ് മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. കഴിഞ്ഞ് 18ന് വളാഞ്ചേരിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പിണറായി കുഞ്ഞാലികുട്ടിയുമായി ഇരുവരുടെയും ഒരു പൊതുസുഹൃത്തിന്റെ വീട്ടില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും രമേശ് ആരോപിച്ചു.
തുടക്കത്തില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ മറികടന്ന് അപ്രസക്തനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയത് ഈ ചര്‍ച്ചക്ക് ശേഷമാണ്.ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലികുട്ടിയെ രക്ഷിച്ച അതേ നിലപാടാണ് പിണറായി വിജയന് ഇപ്പോഴുമുള്ളതെന്നും എംടി രമേശ് ആരോപിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day