|    Jun 19 Tue, 2018 1:08 am
Home   >  Todays Paper  >  Page 5  >  

ഇടതുസര്‍ക്കാര്‍ കേരളത്തെ വിറ്റുതുലയ്ക്കുന്നു: മജീദ് ഫൈസി

Published : 7th June 2018 | Posted By: kasim kzm

റാന്നി: പൊന്തന്‍പുഴയിലെ 7000 ഏക്കര്‍ വനഭൂമി സംബന്ധിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂലമായി കോടതിവിധി ഉണ്ടായത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി കുറ്റപ്പെടുത്തി. പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സര്‍ക്കാര്‍ കേരളത്തെ വിറ്റുതുലയ്ക്കുകയാണ്.
എഴായിരത്തിലധികം ഏക്കര്‍ വനഭൂമിയാണ് സര്‍ക്കാരിന്റെ അനാസ്ഥമൂലം കേരളത്തിന് നഷ്ടമായത്. വിധി നടപ്പായാല്‍ 1200 കുടുംബങ്ങളാണ് കുടിയിറക്കപ്പെടുന്നത്. വിദഗ്ധരായ അഭിഭാഷകരെ കേസ് എല്‍പ്പിക്കാതെ സര്‍ക്കാര്‍ ഒത്തുകളിച്ചു. റിവ്യൂ ഹരജി നല്‍കുന്നതിലുണ്ടാവുന്ന കാലതാമസം സര്‍ക്കാരും വനം മാഫിയകളും തമ്മിലുള്ള കൂട്ടുകെട്ടാണ് തെളിയിക്കുന്നത്. വാചകക്കസര്‍ത്തിന് പകരം സര്‍ക്കാര്‍ നടപടിക്ക് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അന്‍സാരി എനാത്ത്, ജില്ലാ ഖജാഞ്ചി റിയാഷ് കുമ്മണ്ണൂര്‍, സിനാജ് കോട്ടാങ്ങല്‍, എസ്ഡിടിയു സംസ്ഥാന സമിതി അംഗം അഷ്‌റഫ്, ചുങ്കപ്പാറ ബ്രാഞ്ച് പ്രസിഡന്റ് നിസാം, സമരസമിതി ചെയര്‍മാന്‍ വി എന്‍ ഗോപിനാഥപിള്ള, സന്തോഷ് പെരുമ്പട്ടി, ടോമിച്ചന്‍ പുന്നമഠം, ജോര്‍ജ്കുട്ടി സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss