|    Apr 24 Tue, 2018 4:58 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇടതുസര്‍ക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പെന്ന് വെള്ളാപ്പള്ളി

Published : 12th September 2017 | Posted By: fsq

 

തൃശൂര്‍: ഇടതുസര്‍ക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കള്ള് ഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നവര്‍ മദ്യഷോപ്പുകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു. എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂനിയന്‍ ടൗണ്‍ ഈസ്റ്റ് ചെമ്പുക്കാവ് ശാഖയ്ക്ക് ടി ആര്‍ രാഘവന്‍ എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച് നല്‍കിയ ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ജാതിചിന്ത വര്‍ധിക്കുന്തോറും തനിക്ക് ജാതിയെക്കുറിച്ച് പറയേണ്ടിവരുമെന്നും വെള്ളാപ്പളളി നടേശന്‍ പറഞ്ഞു. മന്ത്രി വി എസ് സുനില്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. പി ആര്‍ വിജയകുമാര്‍, മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍, കെ വി സദാനന്ദന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss