|    Dec 17 Mon, 2018 8:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇടതുമുന്നണി അഴിമതിയോട് സന്ധി ചെയ്തു: ചെന്നിത്തല

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഇ പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ഇടതുമുന്നണി സ്വജനപക്ഷപാതത്തോടും അഴിമതിയോടും സന്ധി ചെയ്തിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാധാരണഗതിയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പുറത്തറിയുന്നത് ഗവര്‍ണര്‍ പ്രഖ്യാപിച്ചതിനു ശേഷമാണ്.
ഇവിടെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വകുപ്പുകളൊക്കെ പ്രഖ്യാപിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമാണ് പാര്‍ട്ടി സെക്രട്ടറി വകുപ്പുകള്‍ പ്രഖ്യാപിക്കുന്നത്.
ഗവര്‍ണറെ തന്നെ നോക്കുകുത്തിയാക്കുകയാണ്. വകുപ്പുമാറ്റത്തിലൂടെ സിപിഎം മന്ത്രിമാര്‍ പിടിപ്പുകെട്ടവ—രാണെന്നും കാര്യക്ഷമതയില്ലാത്തവരാണെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നു ചെന്നിത്തല പറഞ്ഞു

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss