|    Nov 21 Wed, 2018 5:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇടതുഭരണത്തില്‍ ഹിന്ദുത്വ ഭീകരത ശക്തിപ്രാപിക്കുന്നു: പോപുലര്‍ ഫ്രണ്ട്

Published : 8th August 2018 | Posted By: kasim kzm

കോഴിക്കോട്: ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ ആര്‍എസ്എസ് കൊലയാളിസംഘം കുത്തിക്കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് ശക്തിപ്രാപിച്ച ഹിന്ദുത്വ തീവ്രവാദത്തിന്റെ വ്യക്തമായ തെളിവാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍.
കാസര്‍കോട് ജില്ലയില്‍ ആര്‍എസ്എസിന്റെ അക്രമങ്ങളില്‍ ശക്തമായ പോലിസ് നടപടികള്‍ ഉണ്ടാവാത്തതിന്റെ ദുരന്തഫലമാണ് ആവര്‍ത്തിക്കുന്ന കൊലപാതകങ്ങള്‍. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ആര്‍എസ്എസുകാര്‍ 17 പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പരിതപിക്കുമ്പോഴും, അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലെ ഹിന്ദുത്വഭീകരത മറച്ചുവയ്ക്കാനാണ് പോലിസ് ശ്രമിക്കുന്നത്.
അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ സംഭവത്തെ വ്യാജ ചാരായ വില്‍പനയുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ട്.
സംഭവത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തുന്നതിനു പകരം രാഷ്ട്രീയ കൊലപാതകമല്ലെന്നു സ്ഥാപിക്കാനുള്ള പോലിസ് താല്‍പര്യം യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. സിപിഎമ്മിന്റെ ന്യൂനപക്ഷവിരുദ്ധ സമീപനവും വര്‍ഗീയവിരുദ്ധ നിലപാടിലെ കാപട്യവുമാണ് ഇതു വ്യക്തമാക്കുന്നത്. ജനാധിപത്യവിരുദ്ധ, ഫാഷിസ്റ്റ് ശക്തികള്‍ക്ക് വഴിമരുന്നിടുന്ന ഈ സമീപനം തിരുത്താന്‍ സര്‍ക്കാരും സിപിഎമ്മും തയ്യാറാവണമെന്നും സി പി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss