|    May 20 Sun, 2018 9:40 pm
FLASH NEWS

ഇടതുപക്ഷ സര്‍ക്കാരിന്റെ ജനകീയ അടിത്തറ തകര്‍ന്നു: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Published : 16th June 2017 | Posted By: fsq

 

കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനകീയ അടിത്തറ തകര്‍ന്നെന്നും വികലമായ മദ്യനയവും മറ്റു ജനവിരുദ്ധ നടപടികളുടെയും ഫലമായ ഈ സര്‍ക്കാരിനെ കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ വെറുത്തെന്നും പുതിയ മദ്യനയം കേരളത്തിലെ ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ മാത്രമേ കഴിയൂ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ജനകീയ കൂട്ടായ്മ എന്ന പരിപാടി തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി സി റോയിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, എസ് രാജീവ്, കുര്യന്‍ ജോയി, കെപിസിസി ഭാരവാഹികളായ നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി ആര്‍ സോന, ഡിസിസി ഭാരവാഹികളായ മോഹന്‍ കെ നായര്‍, എം പി സന്തോഷ്‌കുമാര്‍, ബോബി ഏലിയാസ്, യൂജിന്‍ തോമസ്, സണ്ണി കാഞ്ഞിരം, യുഡിഎഫ് നേതാക്കളായ കുഞ്ഞുമോന്‍ മേത്തര്‍, ടി എം ജോസഫ്, അഡ്വ. എ രാജീവ്, സ്റ്റീഫന്‍ മാവേലി, പി എസ് ബഷീര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബാ പുന്നന്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ സാബു മാത്യു, ജോണ്‍ ചാണ്ടി, സിബി ജോണ്‍, ബാബുക്കുട്ടി, സനല്‍ കാണക്കാലില്‍, സുരേഷ് ബാബു, എസ് ഗോപന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss