|    Sep 21 Fri, 2018 5:59 pm
FLASH NEWS
Home   >  News Today   >  

ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ ഷഹ്‌സഹാന്‍ ബച്ചു വെടിയേറ്റ് മരിച്ചു

Published : 12th June 2018 | Posted By: sruthi srt

ധക്ക: പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരനും പ്രസാധകനും ഇടതുപക്ഷ ചിന്തകനുമായ ഷഹ്‌സഹാന്‍ ബച്ചു വെടിയേറ്റ് മരിച്ചു. ബംഗ്ലാദേശിലെ അറിയപ്പെടുന്ന സ്വതന്ത്ര എഴുത്തുകരാനായ ബച്ചു കടയില്‍ നിന്ന് സാധനം വാങ്ങി മടങ്ങവേ അജ്ഞാത സംഘം വെടിവച്ചു കൊല്ലുകയായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശിന്റെ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.മുന്‍ശിഗഞ്ച് ജില്ലയില്‍ കാകല്‍ഡി ഗ്രാമത്തിലാണ് സംഭവം. ബച്ചു കയറിയ മെഡിക്കല്‍ ഷോപ്പിനു സമീപം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ചംഗ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss