|    Jan 21 Sat, 2017 5:35 am
FLASH NEWS

ഇടതുപക്ഷത്തിന് നിര്‍മിക്കാനറിയില്ല; നശിപ്പിക്കാനേ അറിയൂ- ഉമ്മന്‍ചാണ്ടി

Published : 16th April 2016 | Posted By: SMR

ആലുവ: ഇടതുപക്ഷത്തിന് അധികാരം കിട്ടിയപ്പോള്‍ നാം കണ്ടതാണ് അവര്‍ക്ക് നിര്‍മിക്കാനറിയില്ല, നശിപ്പിക്കാനേ അറിയൂ എന്ന്. ഈ നാട്ടിലെ മുഴുവന്‍ ബുള്‍ഡോസറുകളുമായി മുഖ്യമന്ത്രി അച്യുതാനന്ദന്‍ മൂന്നാറിലേക്ക് ഒരു പോക്കുപോയി. അവിടെക്കണ്ടതെല്ലാം തട്ടിനിരത്തി.
ഇടതുപക്ഷം ക്രിയേറ്റീവ് അല്ല. നമ്മള്‍ സൃഷ്ടിപരമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് മുഖ്യമന്ത്രി ആലുവയില്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, കെ വി തോമസ് എംപി, വി ജെ പൗലോസ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എംഒ ജോണ്‍, കെ മുഹമ്മദാലി, എം എ ചന്ദ്രശേഖരന്‍, കെ എം ഐ മേത്തര്‍, അഡ്വ. വി എ അബ്ദുള്‍ മുത്തലിബ്, എം കെ എ ലത്തീഫ്, ആശാ സനല്‍, വി എം സലീം, ജയ്‌സണ്‍ ജോസഫ്, ഡൊമിനിക് കാവുങ്കല്‍, ജെബി മേത്തര്‍ ഹിഷാം, അഡ്വ. പി ബി സുനീര്‍, മുഹമ്മദ് ഷെഫീഖ്, എസ് എന്‍ കമ്മത്ത്, എ കെ സലീം, മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, ജോണി മൂത്തേടന്‍, വി പി ജോര്‍ജ്, തോപ്പില്‍ അബു, ദിലീപ് കപ്രശ്ശേരി, എം ജെ ജോമി, എം ടി ജേക്കബ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക