|    Jun 23 Sat, 2018 11:39 pm
FLASH NEWS

ഇടതുപക്ഷം രാഷ്ട്രീയ കോമാളിത്തരം കാണിക്കുന്നു: വി ഡി സതീശന്‍

Published : 11th February 2018 | Posted By: kasim kzm

പറവൂര്‍: നഗരസഭാ മാസ്റ്റര്‍പ്ലാന്‍ വിഷയത്തില്‍ ഇടതുപക്ഷം നഗരവാസികളെ തെറ്റിദ്ധരിപ്പിച്ച് സ്വയം രാഷ്ടീയ കോമാളികളാവുകയാണെന്ന് വി ഡി സതീശന്‍ എംഎല്‍എ. മാസ്റ്റര്‍ പ്ലാനിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദ് ചെയ്യുവാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും പ്രതിപക്ഷ കക്ഷികള്‍ രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയെ കാണാന്‍ ചെന്നു. രണ്ടു വട്ടവും മുഖ്യമന്ത്രി കാണാന്‍ സമ്മതിച്ചില്ല. പിന്നീട് വകുപ്പ് മന്ത്രിയെ കണ്ട് അടുത്ത മാസം 17 ന് സര്‍വകക്ഷി യോഗം വിളിപ്പിച്ചത് വിഷയം നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിച്ച് രാഷ്ട്രീയ ലക്ഷ്യം നേടാനാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. മാസ്റ്റര്‍ പ്ലാന്‍ ഭേദഗതികള്‍ പാസാക്കിയ ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും എംഎല്‍എ അഭിനന്ദിച്ചു. മാസ്റ്റര്‍ പ്ലാന്‍ വിഷയത്തില്‍ അവസാനം വരെ ജനപക്ഷത്ത് ഉണ്ടാവുമെന്ന ഉറപ്പ് അദ്ദേഹം ആവര്‍ത്തിച്ചു. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അധ്യക്ഷത വഹിച്ചു. രമേഷ് ഡി കുറുപ്പ്, വത്സല പ്രസന്നകുമാര്‍, കെ എ അഗസ്റ്റിന്‍, കെ ശിവശങ്കരന്‍, എം ജെ രാജു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss