|    Nov 22 Thu, 2018 1:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇടതുപക്ഷം ബിജെപി വിരുദ്ധരുടെ കൂടെ നില്‍ക്കണം: അമര്‍ത്യ സെന്‍

Published : 27th August 2018 | Posted By: kasim kzm

കൊല്‍ക്കത്ത: ബിജെപി വിരുദ്ധ മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയമാണ് 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. ജനാധിപത്യം അപകടത്തിലാണ്. ബിജെപി വിരുദ്ധ ചേരിക്കൊപ്പം നില്‍ക്കാന്‍ ഇടതുകക്ഷികള്‍ മടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം ഭരിക്കുന്ന കക്ഷിക്ക് മതിയായ ജനപിന്തുണയില്ല. രാഷ്ട്രീയ സംവിധാനത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചാണ് അവര്‍ അധികാരത്തിലെത്തിയത്. വലിയ ഭീഷണിയായി മാറിയ വര്‍ഗീയതയ്‌ക്കെതിരേ പോരാടേണ്ട സമയത്ത് മാറിനില്‍ക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേവലം 31 ശതമാനം മാത്രം വോട്ട് നേടിയാണ് ബിജെപി ഭരിക്കുന്നത്. ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തില്‍ ശിശിര്‍ മഞ്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമര്‍ത്യാ സെന്‍. ന്യൂനപക്ഷമാണെങ്കില്‍ സഹിക്കേണ്ടിവരുമെന്ന മുസ്‌ലിംകളുടെ ചിന്ത വന്‍ ദുരന്തമുണ്ടാക്കുമെന്ന് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയിലെ ഭയത്തെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അമര്‍ത്യാ സെന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss