|    Apr 24 Tue, 2018 3:00 am
FLASH NEWS

ഇടതും വലതും കൈകോര്‍ത്തു ; തിരുവന്‍വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ബിജെപി പുറത്ത്‌

Published : 14th July 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: യുഡിഎഫ്, എ ല്‍ഡിഎഫ് പിന്‍തുണയോടെ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് എം പ്രതിനിധികളായ പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ് പ്രസിഡന്റായും ഗീതാ സുരേന്ദ്രന്‍ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ആറിനെതിരേ ഏഴ് വോട്ടുകള്‍ക്കാണ് കേരളാ കോണ്‍ഗ്രസ് പ്രതിനിധികള്‍ തിരഞ്ഞെടുത്തത്. 13 അംഗ ഗ്രാമപഞ്ചായത്തി ല്‍ ബിജെപി- ആറ്, കേരളാ കോണ്‍ഗ്രസ്(എം)- മുന്ന്, എല്‍ഡിഎഫ്-രണ്ട്, യുഡിഎഫ്-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ആലപ്പുഴ ജില്ലയി ല്‍ ബിജെ.പി, ഭരിക്കുന്ന ഏക ഗ്രാമ പഞ്ചായത്തായിരുന്നു തിരുവന്‍വണ്ടൂര്‍.  പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു. ചെങ്ങന്നൂര്‍ അസി. രജിസ്ട്രാര്‍ ജനറല്‍ എസ് കൃഷ്ണകുമാരിയമ്മ വരണാധികാരി ആയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss