|    Oct 20 Sat, 2018 12:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇടഞ്ഞോടി ചതുപ്പില്‍പ്പെട്ട ആനയെ സുരക്ഷിതമായി പുറത്തെത്തിച്ചു

Published : 8th September 2017 | Posted By: fsq

 

അരൂര്‍: തുറവൂര്‍ അന്തന്‍കരി ദ്വീപില്‍ ചതുപ്പില്‍ കുടുങ്ങിയ ആന മുല്ലയ്ക്കല്‍ ബാലകൃഷ്ണനെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇടഞ്ഞ് ലോറിയില്‍ നിന്നിറങ്ങിയോടി ചതുപ്പില്‍ അകപ്പെട്ട ആനയെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കരയ്ക്കു കയറ്റി അനന്തന്‍കരിയിലെ തുരുത്തില്‍ തെങ്ങുകളില്‍ ബന്ധിക്കുകയായിരുന്നു. മയക്കുവെടി വച്ചതിനെ തുടര്‍ന്ന് കരയിലെത്തിക്കാന്‍ പ്രയാസമായതിനാല്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പരിശോധിച്ച ശേഷമാണു ദ്വീപിന് പുറത്തെത്തിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ തൃക്കാക്കര അമ്പലത്തിലെ ഉല്‍സവത്തിനുശേഷം ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലേക്കു ലോറിയില്‍ കൊണ്ടുപോകുംവഴി തുറവൂരിലെത്തിയപ്പോള്‍ ആറു കിലോമീറ്ററോളം ദൂരം ഓടിയ ആന വളമംഗലം അനന്തന്‍കരിയില്‍ ചതുപ്പില്‍ പെടുകയായിരുന്നു. നാട്ടുകാരും അഗ്‌നിശമന സേനയും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. കയറു കെട്ടി വലിച്ച് ആനയെ കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 17 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടെ ആനയെ കരയ്ക്കു കയറ്റി ബന്ധിക്കുകയായിരുന്നു. അവശനായിരുന്ന ആനയെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഇന്നലെ ദ്വീപിന് പുറത്തെത്തിച്ചത്. അതേസമയം, സംഭവത്തില്‍ നാലുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ആനയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് രണ്ട് പാപ്പാന്‍മാര്‍ക്കും ഒരു സഹായിക്കും വാഹന ഉടമയ്ക്കും എതിരെയാണു കേസ്. അതിനിടെ, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന വീടുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss