|    Nov 19 Sun, 2017 10:43 am
FLASH NEWS

ഇടഞ്ഞോടിയ പോത്തിനെ മയക്കുവെടിവച്ച് വീഴ്ത്തി

Published : 6th November 2016 | Posted By: SMR

മാള: മണിക്കൂറുകളോളം ജനങ്ങളെ പരിഭ്രാന്തരാക്കിയ പോത്തിനെ വെടിവെച്ചിട്ടു. പുത്തന്‍ചിറ കാരേക്കാട് ഭാഗത്ത് നിന്നും വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ കയര്‍ പൊട്ടിച്ച് ഓടിയ പോത്തിനെയാണ് തൃശ്ശൂരില്‍ നിന്നെത്തിയ വെറ്ററിനറി ഡോക്ടര്‍മാര്‍ വെടിവെച്ച് വീഴ്ത്തിയത്. അറവുകാരന്‍ ബാബുവിന്റെ അറവുശാലക്ക് സമീപം കെട്ടിയിരുന്ന പോത്ത് വിരണ്ടോടുകയായിരുന്നു. മുന്നൂറ് മീറ്ററോളം അകലെയുള്ള എസ്എച്ച് കോണ്‍വെന്റിലേക്കാണ് പോത്ത് ഓടിക്കയറിയത്. ഇതോടെ കോണ്‍വെന്റിലുള്ള നാല്‍പ്പതോളം ജീവനക്കാരും നൂറോളം വരുന്ന അന്തേവാസികളും ഏറെ പരിഭ്രാന്തിയിലായി. തുടര്‍ന്ന് കോണ്‍വെന്റ് ജീവനക്കാര്‍ മാള പോലീസില്‍ വിവരമറിയിച്ചു. പോലിസ് ഉടനെ മാള ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. തുടര്‍ന്ന് മാള പോലീസും ഫയര്‍ ഫോഴ്‌സും രാത്രി പന്ത്രണ്ട്മണി വരെ പോത്തിനെ വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്നലെ രാവിലെ വീണ്ടും ശ്രമം നടത്തിയെങ്കിലും പോത്തിനെ വരുതിയിലാക്കാനായില്ല. ഇതോടെ തൃശ്ശൂര്‍ വെറ്ററിനറി ഡോക്ടര്‍മാരെ വിവരമറിയിച്ചു.തുടര്‍ന്ന് പതിനൊന്നരയോടെ സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പോത്തിനെ മയക്കുവെടി വെച്ച് വീഴ്ത്തുകയായിരുന്നു.ഡോക്ടര്‍ പി ബി ഗിരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോത്തിനെ വെടിവെച്ചിട്ടത്. വെറ്ററിനറി ഓഫിസറായ എം കെ പ്രദീപ് കുമാറും എസ്പിസിഎ ഇ അനിലും സംഘത്തിലുണ്ടായിരുന്നു. മാള എസ്‌ഐ കെ ശ്രീജിത്തും സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫിസറായ ഫൈസല്‍ കോറോത്തും ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ പി വെങ്കിട്ടരാമന്‍,ഫയര്‍മാന്‍മാന്‍ എസ് സന്ദീപ്കുമാര്‍,എഫ്ഡി കെ ആര്‍ അനീഷ്‌കുമാര്‍,ഹോംഗാര്‍ഡുമാരായ സി ടി സണ്ണി,ഇ ഐ ജോണ്‍സന്‍ തുടങ്ങിയവര്‍ മണിക്കൂറുകളോളം നാട്ടുകാരോടൊപ്പം പോത്തിനെ പിടികൂടാന്‍ ശ്രമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക