|    Jul 23 Sun, 2017 10:23 pm
FLASH NEWS

ഇടക്കൊച്ചി കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനം

Published : 7th October 2016 | Posted By: Abbasali tf

പള്ളുരുത്തി: ഇടക്കൊച്ചി കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിലാണ് ഇടക്കൊച്ചി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്ന പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് അംഗങ്ങളായ ജോ ണ്‍ ഫര്‍ണാണ്ടസ്, എം സ്വരാജ് എന്നിവര്‍ ആവശ്യപ്പെട്ടത്.മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിയുടെ അരൂര്‍ മുതല്‍ ഇടക്കൊച്ചി പാലം വരെയുള്ള മൂന്ന് കോടി രൂപയുടെ ജോലികള്‍ ഉടന്‍ ആരംഭിക്കും. ഇടക്കൊച്ചി മുതല്‍ പദ്ധതി പ്രദേശമായ പാമ്പായി മൂലയിലെ വാട്ടര്‍ ടാങ്ക് വരെ പൈപ്പിടുന്നതിനായി അനുവദിച്ചിട്ടുള്ള 4.95 കോടി രൂപ അപര്യാപ്തമാണ്. ഇതിനാല്‍ എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് പുതുക്കിയ ഭരണാനുമതിയും റോഡ് മുറിക്കുന്നതിനുള്ള അനുമതിയും ലഭിക്കുന്ന മുറക്ക് വാട്ടര്‍ ടാങ്കിന്റെ മണ്ണ് പരിശോധന പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടിക ള്‍ പൂര്‍ത്തിയാക്കുന്നതോടെ നി ര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പശ്ചിമകൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ പെരുമാനൂര്‍നിന്ന് പൈപ്പിടുന്നതിന് റോഡ് മുറിക്കാന്‍ നിലനില്‍ക്കുന്ന തടസ്സം ഒഴിവാക്കാന്‍ ജനപ്രതിനിധികളുടേയും നഗരസഭ അധികൃതരുടേയും യോഗം വിളിക്കാന്‍ തീരുമാനമായി. യോഗത്തില്‍ ജല വിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി ജെ കുര്യന്‍, ജില്ലയിലെ ജല അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക