|    Jun 24 Sat, 2017 7:22 am
FLASH NEWS

ഇഞ്ചോടിഞ്ച് പോരാട്ടം

Published : 14th November 2016 | Posted By: SMR

ആലപ്പുഴ: രണ്ടാംദിനത്തെ മല്‍സരങ്ങള്‍പൂര്‍ത്തിയാവുമ്പോള്‍ സ്വര്‍ണകപ്പിനായി സ്‌കൂളുകളുടെ ഇഞ്ചോടിഞ്ച് പോരാട്ടം. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മല്‍സരത്തില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളം നിര്‍മല സദന്‍ അഞ്ച് എഗ്രേഡോടെ ഒന്നാംസ്ഥാനത്ത് എത്തി. കോഴിക്കോട് അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍, തിരുവനന്തപുരം സിഐഎംസി  പരനങ്ങാപ്പാറ എന്നിവ രണ്ടാംസ്ഥാനത്തും എത്തി. കാഴ്ച വൈകല്യംനേരിടുന്നവരുടെ യുപി വിഭാഗത്തില്‍ അഞ്ച്  എ. ഗ്രേഡ് ഉള്‍പ്പെടെ 25 പൊയിന്റോടെ ഗവണ്‍മെന്റ് സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റ് കാസര്‍കോഡ് ഒന്നാം സ്ഥാനത്ത് എത്തി. ഇതേയിനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജിജിഎച്ച്എസ്എസ് കോട്ടണ്‍ഹിള്‍ സ്‌കൂള്‍ നാല് എപ്ലസ് ഉള്‍പ്പെടെ 20 പൊയിന്‍ുമായിഒന്നാംസ്ഥാനത്ത് എത്തി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മൂന്ന് എപ്ലസ് ഉള്‍പ്പെടെ 15 പൊയിന്റുകള്‍ സ്വന്തമാക്കി  മൂന്ന് സ്‌കൂളുകള്‍ ഒന്നാംസ്ഥാനത്ത് എത്തി. കോഴിക്കോട് എച്ച്എസ്എസ് ഫോര്‍ ഹാന്‍ഡിക്രാഫ്റ്റ്, ജിഎം ജിഎച്ച്എസ്എസ് പട്ടം തിരുവനന്തപുരം, ചേര്‍ത്തല ഗവ. ഗേള്‍സ് എച്ച്എസ്എസ് എന്നിവായണ് ഒന്നാംസ്ഥാനം നേടിയ സ്‌കൂളുകള്‍. യുപി വിഭാഗത്തില്‍ തിരുവനന്തപരും വര്‍ക്കല ലൈറ്റ് റ്റു ദ ബ്ലൈന്‍ഡ്, ഗവ. സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ് ഒലസ(കോട്ടയം), കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് വള്ളിക്കാപ്പറ്റ ( മലപ്പുറം), കാലിക്കട്ട് എഛ് എസ് എസ് ഫോര്‍ ഹാന്‍ഡിക്കാപ്പ്ഡ്, കോട്ടത്തറ(കോഴിക്കോട്) സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ആലുവ(എറണാകുളം) എന്നിവ 20 വീതം പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് ചെറുവന്നൂര്‍ ജിവിഎച്ച്എസ്എസ് മൂന്ന് എപ്ലസോടെ രണ്ടാംസ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ തിരുവന്തപുരം പട്ടം ജിഎംഎച്ച്എസ്എസ്, ചേര്‍ത്തല ഗവ. ഗേള്‍സ്  എച്ച്എസ്എസ് എന്നിവ മൂന്ന് എപ്ലസ് ഉള്‍പ്പെടെ 15 പൊയിന്റുകള്‍ സ്വന്തമാക്കി രണ്ടാംസ്ഥാനത്ത് എത്തി. ശ്രവണ വൈകല്യമുള്ളവരുടെ സ്‌കൂള്‍ വിഭാഗത്തില്‍ വയനാട് സെന്റ് റോസിലോസ് സ്‌കൂള്‍ ഫോര്‍ സ്പീച്ചിഡ് ഹിയറിങ് എഴ് എ ഗ്രേഡ് ഉള്‍പ്പെടെ 35 പൊയിന്റോടെ ഒന്നാംസ്ഥാനത്ത് എത്തി. ആറ് എഗ്രേഡോടെ മാര്‍ത്തോമ ജിഎസ്എസ് കാസര്‍കോഡും ഡോണ്‍ബോസ്‌കോ കണ്ണൂരും രണ്ടാംസ്ഥാനങ്ങള്‍സ്വന്തമാക്കി ഇവര്‍ക്ക് 33 പൊയിന്റുകള്‍ വീതം ലഭിച്ചു. ശ്രവണ വൈകല്യമുള്ളവരുടെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കാസര്‍കോഡ് ചെര്‍ക്കള മാര്‍ത്തോമ ജിഎച്ച്എസ് ഫോര്‍ ഡെഫ്, വയാനാട് സെന്റ് റോസിലോസ് സ്‌കൂള്‍, ഡോണ്‍ബോസ്‌കോ കണ്ണൂര്‍ എന്നിവ  ആറ് എഗ്രേഡോടെ ഒന്നാംസ്ഥാനത്ത് എത്തി. ഇവര്‍ക്ക് 30 പൊയിന്റുകള്‍ വീതമാണ് ലഭിച്ചത്.കോഴിക്കോട് കരുണ സ്‌കൂള്‍, എറണാകുളം സെന്റ് കഌരി ഓറല്‍ സ്‌കൂള്‍ ഫോര്‍ ഡെഫ്, കോട്ടയം എച്ച.എസ്.എസ് ഫോര്‍ ദ ഡെഫ് എന്നിവ രണ്ടാംസ്ഥാനത്ത്  എത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക