|    Oct 20 Fri, 2017 8:00 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇഞ്ചുറിടൈം ഗോളില്‍ മാഞ്ചസ്റ്റര്‍ ഫൈനലില്‍

Published : 25th April 2016 | Posted By: SMR

ലണ്ടന്‍: 11 തവണ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ്എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറി. കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമി ഫൈനലില്‍ എവര്‍ട്ടനെ 1-2ന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
ഇഞ്ചുറിടൈമില്‍ അന്റോണി മാര്‍ട്ടിയല്‍ നേടിയ ഗോളാണ് വെംബ്ലി സ്‌റ്റേഡിയത്തില്‍ മാഞ്ചസ്റ്ററിന് ജയം സമ്മാനിച്ചത്. ഇരു ടീമും മല്‍സരത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 34ാം മിനിറ്റില്‍ മറൗനെ ഫെല്ലയ്‌നിയിലൂടെ മാഞ്ചസ്റ്റര്‍ മല്‍സരത്തില്‍ മുന്നിലെത്തിയിരുന്നു.
57ാം മിനിറ്റില്‍ എവര്‍ട്ടന് ഗോള്‍ മടക്കാനായി പെനാല്‍റ്റിയിലൂടെ സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍, റൊമേലു ലുക്കാക്കുവിന്റെ പെനാല്‍റ്റി കിക്ക് മാഞ്ചസ്റ്റര്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയ ഉജ്ജ്വല സേവിലൂടെ കുത്തിയകറ്റുകയായിരുന്നു. 75ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ താരം ക്രിസ് സ്മാളിങിന്റെ സെല്‍ഫ് ഗോളിലൂടെ എവര്‍ട്ടന്‍ മല്‍സരത്തില്‍ ഒപ്പത്തിനൊപ്പമെത്തി. പക്ഷേ, ഇഞ്ചുറിടൈമായി ലഭിച്ച നാല് മിനിറ്റില്‍ ഒരു മിനിറ്റ് ബാക്കിനില്‍ക്കേ മാര്‍ട്ടിയല്‍ മാഞ്ചസ്റ്ററിന് ജയവും കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റും സമ്മാനിക്കുകയായിരുന്നു.
ക്രിസ്റ്റല്‍ പാലസ്-വാട്‌ഫോര്‍ഡ് രണ്ടാം സെമിയിലെ വിജയികളെയാണ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ എതിരിടുക. അടുത്ത മാസം 21 വെംബ്ലി സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക