|    Jul 22 Sat, 2017 8:14 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇഞ്ചുറിടൈം ഗോളില്‍ ഡല്‍ഹിക്ക് സമനില

Published : 7th November 2015 | Posted By: SMR

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ തോല്‍വിക്ക് തൊട്ടരികില്‍ നിന്ന് ഡല്‍ഹി ഡൈനാമോസ് 1-1ന്റെ സമനിലയുമായി രക്ഷപ്പെട്ടു. ഇ ന്നലെ നടന്ന എട്ടാംറൗണ്ട് മല്‍സരത്തില്‍ 0-1ന്റെ തോല്‍വിയിലേക്ക് നീങ്ങിയ ഡല്‍ഹി ഇഞ്ചു റിടൈമിലെ അവസാന മിനിറ്റി ല്‍ റോബിന്‍ സിങ് നേടിയ ഗോളിലാണ് വിലപ്പെട്ട ഒരു പോയി ന്റ് നേടിയത്. എങ്കിലും ലീഗില്‍ തലപ്പത്തേക്കു കയറാന്‍ റോബ ര്‍ട്ടോ കാര്‍ലോസിന്റെ കുട്ടികള്‍ക്കായില്ല. മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ഡല്‍ഹിക്ക് ഒന്നാമതെത്താമായിരുന്നു.14 പോയിന്റുമായി ഒന്നാമതുള്ള എഫ്‌സി ഗോവയ്‌ക്കൊപ്പമാണ് ഡല്‍ഹി. മികച്ച ഗോള്‍ശരാശരിയിലാണ് ഗോവ ഒന്നാമതെത്തിയത്. ഇന്നലെ 71ാം മിനിറ്റില്‍ ഫ്രെഡറിക് പിക്വിയോണിന്റെ സൂപ്പ ര്‍ ഗോളിലാണ് മുംബൈ ലീഡ് നേടിയത്. വലതുവിങില്‍ നിന്ന് ഡിഫന്റര്‍ക്കിടയിലൂടെ ബെനാക്കോര്‍ നല്‍കിയ ത്രൂബോളുമായി കുതിച്ച പിക്വിയോണ്‍ മുന്നോട്ട് കയറിവന്ന ഗോളിയെ യും കബളിപ്പിച്ച് വലതുമൂലയി ല്‍ നിന്ന് മികച്ച ഷോട്ടിലൂടെ ല ക്ഷ്യംകാണുകയായിരുന്നു. മല്‍സരത്തിന്റെ ആദ്യപകുതി വിരസമായിരുന്നു. ഇരുടീമിനും തുറന്ന ഗോളവസരങ്ങളൊന്നും ഒന്നാംപകുതിയില്‍ സൃഷ്ടിക്കാനായില്ല. എന്നാല്‍ രണ്ടാംപകുതി കൂടുതല്‍ ആവേശകരമായിരുന്നു. ഗോളിനായി ഇരുടീ മും ഇഞ്ചോടിഞ്ച് പൊരുതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക