|    Jul 18 Wed, 2018 12:27 pm
FLASH NEWS

ഇഞ്ചിക്കാട്-ആറ്റോരം റോഡിനു ശാപമോക്ഷമില്ല

Published : 14th September 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: മാസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന ഇഞ്ചിക്കാട്-ആറ്റോരം റോഡിനു ശാപമോക്ഷമില്ല. റോഡിന്റെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് മുഴുവനായും ഇടിഞ്ഞു വാഹന ഗതാഗതം ദുഷ്‌ക്കരമായിട്ടും നടപടിയെടുക്കാതെ അധികൃതര്‍. ഇതുവഴി ചെറുവാഹനങ്ങള്‍ കടന്നുപോവുന്നതു പോലും അപകട ഭീതിയിലാണ്.  വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ ദേവാലയത്തിന് എതിര്‍ദിശയിലെ റോഡാണ്. മൂന്നുമാസം മുമ്പാണ് റോഡിലെ കോണ്‍ക്രീറ്റ് ഇടിഞ്ഞുതാഴ്ന്നത്. എന്നാല്‍, ഇതേവരെ നന്നാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. റോഡ് തകര്‍ന്നതോടെ കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഭീഷണിയായി മാറിയിരിക്കുകയാണ്. പെരിയാര്‍ പാലത്തിനു സമീപം തുടങ്ങി കറുപ്പുപാലം ഭാഗത്ത് എത്തുന്ന റോഡാണ് ഇഞ്ചിക്കാട്- ആറ്റോരം റോഡ്. കോണ്‍ക്രീറ്റ് റോഡായ ഇവിടെ സംരക്ഷണ ഭിത്തി കെട്ടാത്തതാണ് റോഡ് തകരാന്‍ കാരണം. റോഡിന്റെ അടിഭാഗത്തെ മണ്ണിടിഞ്ഞ് റോഡിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. സര്‍ക്കാര്‍ സ്‌കൂളും അങ്കണവാടിയും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെപ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളും കാല്‍നടക്കാരും അടക്കം നൂറുകണക്കിനുപേര്‍ ഉപയോഗിക്കുന്ന റോഡാണിത്. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് പോലും ഇതുവഴി പോകാന്‍ കഴിയാത്ത നിലയിലാണ്. ഇഞ്ചിക്കാട്-ആറ്റോരം പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ക്ക് വണ്ടിപ്പെരിയാര്‍ ടൗണിലേക്കള്ള പ്രധാന പാതയാണ് ഇത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിഎംജിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നവെങ്കിലും റോഡിന് വേണ്ടത്ര വീതിയില്ലാത്തതിനാല്‍ പിന്നീട് ഇത് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss