|    Jan 23 Mon, 2017 6:32 pm
FLASH NEWS

ഇഞ്ചക്ഷന്‍ ചെയ്തത് മാറി; യുവതിയെ വിദഗ്ധ ചികില്‍സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി

Published : 9th July 2016 | Posted By: SMR

കൊച്ചി: പിരടി വേദനയെ തുടര്‍ന്ന് ചികില്‍സയ്‌ക്കെത്തിയ യുവതിക്ക് നല്‍കിയ ഇഞ്ചക്ഷന്‍ മാറിപ്പോയതായി പരാതി. കൊച്ചങ്ങാടി സ്വദേശി ഷഹീറിന്റെ ഭാര്യ സുമയ്യ(28)ആണ് പിരടി വേദനയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച പനയപ്പിള്ളി ഗൗതം ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയത്.
കൈയില്‍ ടെസ്റ്റായി ഇഞ്ചക്ഷന്‍ എടുക്കുകയും പിന്നിട് എളിക്ക് ഇഞ്ചക്ഷന്‍ എടുക്കുകയും ചെയ്തു. എന്നാല്‍ കുറെ സമയം കഴിഞ്ഞ് ഇഞ്ചക്ഷന്‍ എടുത്ത ഭാഗങ്ങള്‍ നീര് വന്ന് വീര്‍ത്തു. പിറ്റേന്നും വീര്‍പ്പ് പോവാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ വീണ്ടും ചികില്‍സയ്ക്കാനായി പണം വാങ്ങിച്ചതല്ലാതെ പരിഹാരമുണ്ടായില്ല.
എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി സംഭവം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്ക് എറണാകുളത്തേക്ക് അയക്കുകയും ചികില്‍സാ ചെലവ് ആശുപത്രി അധികൃതര്‍ വഹിച്ച് കൊള്ളാമെന്ന ഉറപ്പിന്മേല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോവുകയായിരുന്നു. എളിക്ക് ഇഞ്ചക്ഷന്‍ ചെയ്ത ഭാഗം വൃണം പോലെ ആയതിനാല്‍ ഈ ഭാഗം പ്ലാസ്റ്റിക്ക് സര്‍ജറി വേണമെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക