|    Dec 14 Fri, 2018 10:46 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഇഗ്‌നോ: ബിഎഡ് രണ്ടു വര്‍ഷമായിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തില്ല

Published : 3rd December 2018 | Posted By: kasim kzm

വേങ്ങര: ഇന്ദിരാഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍ ബിഎഡ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തില്ലെന്നു പരാതി.
2016 ഡിസംബറില്‍ പരീക്ഷ എഴുതിയവര്‍ക്കാണീ ദുര്‍ഗതി. ഭീമമായ കോഴ്‌സ് ഫീസിനു പുറമെ വീണ്ടും ഇഗ്‌നോ ആവശ്യപ്പെട്ടതു പ്രകാരം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിനായി പണമടച്ചിട്ട് മാസങ്ങള്‍ പലതായി. കേരളത്തിലെ ഇഗ്‌നോയുടെ റീജ്യനല്‍ സെന്ററായ എറണാകുളം സെന്ററില്‍ രജിസ്റ്റര്‍ ചെയ്തു കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷ എഴുതിയ അധ്യാപക വിദ്യാര്‍ഥികളാണ് സര്‍ട്ടിഫിക്കറ്റ് കിട്ടാതായതോടെ വെട്ടിലായത്. എറണാകുളം സെന്ററില്‍ അന്വേഷിക്കുന്നവരോട് നിങ്ങള്‍ ഡല്‍ഹി ഓഫിസിലേക്ക് പരാതി അയക്കൂ എന്ന നിരുത്തരവാദപരമായ മറുപടിയാണു ലഭിക്കുന്നതെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. ഗവണ്‍മെന്റ്, എയ്ഡഡ് മേഖലകളിലെ പ്രൈമറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവരാണ് ബിഎഡ് കോഴ്‌സ് ചെയ്യുന്നവരില്‍ മഹാ ഭൂരിഭാഗവും.
ഇവരില്‍ പലരുടെയും ഹൈസ്‌കൂളിലേക്കുള്ള പ്രമോഷന്‍ സാധ്യതയാണ് യൂനിവേഴ്‌സിറ്റിയുടെ നിരുത്തരവാദപരമായ സമീപനം മൂലം ഇല്ലാതാവുന്നത്. ഇഗ്‌നോ ഡല്‍ഹി കേന്ദ്രത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് അധ്യാപക-വിദ്യാര്‍ഥികള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss