|    Oct 19 Fri, 2018 3:18 am
FLASH NEWS

ഇഖ്‌റ ആശുപത്രി നിലനിര്‍ത്തുക: എസ്ഡിപിഐ

Published : 2nd December 2015 | Posted By: SMR

കോഴിക്കോട്: മലബാറിലെ സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്ന ഇഖ്‌റ ആശുപത്രിയെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും, ശാസ്ത്രീയവും നിയമവിധേയവുമായ മലിന ജല സംസ്‌കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആശുപത്രിക്കെതിരെ കളള പ്രചരണവുമായി ആശുപത്രിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നിഗൂഢ നീക്കത്തിനെതിരെ മനസ്സാക്ഷി ഉണരേണ്ടതാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ പ്രസ്ത്ഥാവിച്ചു.
സര്‍ക്കാരിന്റെ എല്ലാ അനുമതിയോടെയും പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം ഇല്ലാതാക്കുന്ന സാമൂഹിക ദ്രോഹികളെ ഒറ്റപെടുത്താന്‍ മലബാറിലെ ജനങ്ങള്‍ തയ്യാറാകണം. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ നേതാക്കന്‍മാരായ എംഎ സലീം, നജീബ് അത്തോളി, വിഎ മജീദ്, നൗഷീര്‍ മാങ്കാവ് എന്നിവരോടപ്പം ഇഖ്‌റ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുകയും മാനേജ്‌മെന്റുമായി എം കെ മനോജ് കുമാര്‍ സംസാരിക്കുകയും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss