|    Jul 26 Wed, 2017 6:17 am
FLASH NEWS

ഇഖ്‌റ ആശുപത്രിയില്‍ വെള്ളിയാഴ്ചകളില്‍ സൗജന്യ ചികില്‍സ

Published : 8th May 2016 | Posted By: swapna en

കോഴിക്കോട:് ഇഖ്‌റ ആശുപത്രിയില്‍ നിരക്കിളവില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യാനും പരിശോധനകള്‍ നടത്താനും അവസരം നല്‍കുന്ന ഫ്രൈഡെ മെഴ്‌സി ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. വെള്ളിയാഴ്ചകളില്‍ അമ്പത് രൂപ നിരക്കില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യാം. എക്‌സറേ, ഇസിജി, സ്‌കാനിങ്ങ്, എക്കോ, ടിഎംടി, ലബോറട്ടറി പരിശോധനകള്‍ക്ക് ഇരുപത്തഞ്ച് ശതമാനം കിഴിവ് ലഭിക്കും. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, കാര്‍ഡിയോളജി, യൂറോളജി, നെഫ്രോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ന്യൂറോളജി, ജനറല്‍ സര്‍ജറി, എന്‍ഡോക്രൈനോളജി, സൈക്യാട്രി, ഡെര്‍മറ്റോളജി, ഇഎന്‍ടി എന്നീ സ്‌പെഷ്യാലിറ്റികളില്‍ കണ്‍സള്‍ട്ടേഷനും പരിശോധനകളും വെള്ളിയാഴ്ച്ചകളില്‍ സൗജന്യമായി ലഭിക്കും. മുന്‍കൂട്ടി ബുക്കിങ് നിര്‍ബന്ധമാണ്. ബുക്കിങ് നമ്പര്‍: 9744222830. വിളിക്കേണ്ട സമയം: ഉച്ചതിരിഞ്ഞ് 2 മുതല്‍ രാത്രി 9 വരെ. സബ്‌സിഡി നിരക്കില്‍ തുടര്‍ ചികില്‍സക്കായി മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക് വകുപ്പുമായി ബന്ധപ്പെടണം. നിര്‍ധനരായ രോഗികള്‍ക്ക് നൂതനമായ വിദഗ്ധ ചികില്‍സയും പരിശോധനകളും ലഭ്യമാക്കുകയാണ് ഫ്രൈഡെ മെഴ്‌സി ക്ലിനിക്കിലൂടെ ഇഖ്‌റ ലക്ഷ്യമാക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക