|    Jun 25 Mon, 2018 11:36 am
FLASH NEWS

‘ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കും’ : മന്ത്രി കെ രാജു

Published : 20th January 2017 | Posted By: fsq

 

ഹരിപ്പാട്: വീയപുരം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഇക്കോ ടൂറിസം പദ്ധതി വനം വകുപ്പിനു നേരിട്ടു നടത്താന്‍ കഴിയില്ലെങ്കിലും ടൂറിസം വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരികക്കുമെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു. ഇന്നലെ തടി ഡിപ്പോയിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരോടും തൊഴിലാളികളോടും ആശയ വിനിമയം നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്. തടിയുടെ ലഭ്യതക്കുറവു മൂലം നിര്‍ജ്ജീവമായി കിടക്കുന്ന വീയപുരം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തടി സുലഭമായി എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. തടി എത്താത്തത് മൂലം തൊഴിലാളികളും ഏറെ പ്രതിസന്ധി നേരിടുന്നുണ്ട്. തടി എത്തുന്നതോടെ തൊഴിലാളികളുടെ പ്രതിസന്ധിക്കുംശാശ്വത പരിഹാരമാവും. 14 ഏക്കര്‍ ചുറ്റളവില്‍ കിടക്കുന്ന ഡപ്പോയുടെ നദീതീരം കല്‍ക്കെട്ടിലൂടെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ്, തമ്പി മേട്ടുതറ, ഡി അനീഷ്, ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് എന്‍ പ്രസാദ്കുമാര്‍, ശാന്താബാലന്‍, ഡിഎഫ്ഒ വിജയകുമാരന്‍ നായര്‍, ഡിപ്പോ ഓഫിസര്‍ സദാനന്ദന്‍, ജി കാര്‍ത്തികേയന്‍, ഖമറുദ്ദീന്‍ ഗഫൂര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss