|    Jul 22 Sat, 2017 4:35 pm
FLASH NEWS

ഇക്കോ ടൂറിസം തൊഴിലാളികള്‍ സമരത്തിലേക്ക്

Published : 20th March 2017 | Posted By: fsq

 

കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തൊഴിലാളികള്‍ സമരത്തിലേക്ക്.
കുറുവ, സൂചിപ്പാറ, മീന്‍മുട്ടി, ചെമ്പ്ര ടൂറിസം കേന്ദ്രങ്ങളിലെ തൊഴിലാളികളാണ് ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്റെ (സിഐടിയു) നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ജോലി സ്ഥിരത ഉറപ്പുവരുത്തുക, ദിവസവേതനം വര്‍ധിപ്പിക്കുക, ജോലി സമയം എട്ട് മണിക്കൂറാക്കുക, വര്‍ഷത്തില്‍ മുഴുവന്‍ മാസങ്ങളിലും തൊഴില്‍ ചെയ്യാന്‍ അവസരം ഒരുക്കുക, കാഷ്വല്‍ ലീവ് അനുവദിക്കുക, ഇപിഎഫും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നു സിഐടിയു ജില്ലാ പ്രസിഡന്റ് വി വി ബേബി, ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് പി വി സഹദേവന്‍, കണ്‍വീനര്‍ കെ വി രാജു, പി കെ അബു, എം സെയ്ത്, മനു സൂചിപ്പാറ, ഷിബു കുറുവാദ്വീപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭ പരമ്പരയുടെ ഭാഗമായി 22ന് തൊഴിലാളികളും കുടുംബാംഗങ്ങളും സൗത്ത് വയനാട് ഡിഎഫ്ഒയുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു. കുറുവ ഇക്കോ ടൂറിസം പ്രൊജക്റ്റില്‍ 39ഉം സൂചിപ്പാറയില്‍ 44ഉം ചെമ്പ്രയില്‍ 15ഉം വാരാമ്പറ്റ മീന്‍മുട്ടിയില്‍ 20ഉം തൊഴിലാളികളുണ്ട്. 400 രൂപയാണ് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ ജോലി ചെയ്യുന്ന ഇവരുടെ പരമാവധി കൂലി. സ്ത്രീത്തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ചൂഷണമാണ് നേരിടുന്നത്. തൊഴിലാളികള്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നോട്ടീസ് നല്‍കിയിട്ടും സമരം ചെയ്തിട്ടും വനം അധികൃതര്‍ക്ക് അനക്കമില്ലെന്നു യൂനിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര സാധ്യതകള്‍ കാര്യക്ഷമമായി ഉപയോഗപ്പടുത്തുന്നത് കുറഞ്ഞത് 500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്നതിനുതകുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക