|    Jan 22 Sun, 2017 7:08 am
FLASH NEWS

ഇക്കൊല്ലം ഇ-ടെക്സ്റ്റ് ബുക്കുകള്‍ പുറത്തിറക്കും: മന്ത്രി

Published : 9th October 2016 | Posted By: SMR

തൃശൂര്‍: വിദ്യാഭ്യാസമേഖലയിലെ ഡിജിറ്റലൈസേഷന്റെ ഭാഗമായി ഇ-ടെക്സ്റ്റ് ബുക്കുകള്‍ ഈ അധ്യയനവര്‍ഷം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്എ) കേരള ഘടകം സംഘടിപ്പിച്ച ‘തനത് മഹോല്‍സവം’ സിഎംഎസ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ സയന്‍സ് പാഠപുസ്തകങ്ങളുടെ ഓരോ യൂനിറ്റുകള്‍ ഇ-ടെക്സ്റ്റ് രൂപത്തിലാക്കും. പേപ്പര്‍ പാഠപുസ്തകങ്ങളിലെ ദ്വിമാനതല ചിത്രങ്ങള്‍ക്കു പകരം ഇലക്‌ട്രോണിക് പാഠപുസ്തകത്തില്‍ ത്രിമാന ദൃശ്യങ്ങളാവും ഉണ്ടാവുക. ഇതിനായി വീഡിയോ-ആനിമേഷന്‍ സാധ്യതകള്‍ ഉപയോഗിക്കും. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷന്‍ ടെക്‌നോളജിയാണ് ഇവ വികസിപ്പിക്കുക. ഇ-ടെക്സ്റ്റുകള്‍ പരിചയപ്പെടുത്തുന്നതിനുള്ള ഇ-ബുക്ക് റീഡര്‍ ആര്‍എംഎസ്എയുടെയും ഇതര ഏജന്‍സികളുടെയും പിന്തുണയോടെ സ്‌കൂളുകള്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക