|    Mar 25 Sat, 2017 5:41 am
FLASH NEWS

ഇക്കുറി മല്‍സരിക്കാനില്ലെന്ന് അബ്ദുസ്സമദ് സമദാനി

Published : 3rd March 2016 | Posted By: sdq

samadani photo

മലപ്പുറം: ആസന്നമായ അസംബ്ലി തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാവില്ലെന്ന് മുസ്്‌ലിം ലീഗ് നേതാവും  കോട്ടയ്ക്കല്‍ എം.എല്‍.എയുമായ അബ്ദു സമദ് സമദാനി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതിയോടെയും സമ്മതത്തോടെയുമാണ് മല്‍സര രംഗത്തുനിന്നു മാറിനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. താന്‍ പിന്‍മാറുന്നതോടെ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. പിന്‍മാറണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇക്കാര്യം പാര്‍ട്ടി നേതൃത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും മല്‍സരിക്കില്ലെന്ന നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ

Jagadeesh

(Visited 799 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക