|    Feb 21 Tue, 2017 12:52 pm
FLASH NEWS

ഇക്കുറി നടന്നത് വൈദ്യുതി മുടക്കമില്ലാത്ത രഥോല്‍സവം

Published : 17th November 2016 | Posted By: SMR

പാലക്കാട്:  കല്‍പ്പാത്തിയില്‍ ഇത്തവണ നടന്നത്  വൈദ്യുതി മുടക്കമില്ലാത്ത രഥോല്‍സവം. ഇതിന് മുന്‍കൈയെടുത്ത ഭരണകൂടത്തിനും കെഎസ്ഇബി അധികൃതര്‍ക്കും, അഗ്രഹാരനിവാസികള്‍ അഭിനന്ദനമറിയിച്ചു. മുന്‍വര്‍ഷങ്ങളിലെല്ലാം രഥോല്‍സവത്തിന്റെ ഭാഗമായുള്ള രഥപ്രദക്ഷിണ സമയങ്ങളില്‍ സുരക്ഷ മുന്‍നിര്‍ത്തി വൈദ്യുതി ലൈനുകള്‍ ഓഫാക്കുകയായിരുന്നു പതിവ്. പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷമേ വൈദ്യുതി  പുനഃസ്ഥാപിക്കുകയുള്ളു എന്നതിനാല്‍ അത്രയും സമയം അഗ്രഹാരത്തിലെ വീടുകളെല്ലാം അന്ധകാരത്തിലാകുമായിരുന്നു. എന്നാല്‍ ഇത്തവണ ഭൂഗര്‍ഭകേബിള്‍ സംവിധാനം നടപ്പാക്കിയതോടെ ഗ്രാമങ്ങളിലെ വൈദ്യുതി ലൈനുകളെല്ലാം ഭൂമി്ക്കടിയില്‍ ആക്കുകയും ചെയ്തിരുന്നു. ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ഇത്തവണ അഗ്രഹാരവീഥികളില്‍ രഥപ്രയാണ സമയത്ത് വൈദ്യുതി ലൈന്‍ ഓഫാക്കേണ്ടി വന്നില്ല. സ്ഥലം എംഎല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 67 ലക്ഷം രൂപ ചിലവിട്ടാണ് കല്‍പ്പാത്തിയില്‍ ഭൂഗര്‍ഭകേബിള്‍ സംവിധാനം നടപ്പാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക