|    Jul 17 Tue, 2018 11:21 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇഎസ്‌ഐ : കേരളത്തില്‍ 35 ലക്ഷം ഗുണഭോക്താക്കള്‍

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം: 10 ലക്ഷത്തോളം തൊഴിലാളികള്‍ അംഗങ്ങളായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ) പദ്ധതി കേരളത്തില്‍ കരുത്താര്‍ജിക്കുന്നു. ഇതിന് ആക്കംകൂട്ടി സംസ്ഥാനത്ത് 18 പുതിയ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിനും അതിനായി 162 തസ്തികകള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അനുവാദം നല്‍കി. ഇപ്പോള്‍ സംസ്ഥാനത്ത്് 9.26 ലക്ഷം അംഗങ്ങളുണ്ട്. പരിരക്ഷിത തൊഴിലാളിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 35 ലക്ഷംപേര്‍ ഇഎസ്‌ഐ ഗുണഭോക്താക്കളായുണ്ട്. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിനു കീഴിലുള്ള ഒമ്പത് ഇഎസ്‌ഐ ആശുപത്രികളിലും 108 ലക്ഷം രൂപ മുടക്കി കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രഫി യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പറേഷന് പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഇഎസ്‌ഐ ആശുപത്രികളുടെയും ഡിസ്‌പെന്‍സറികളുടെയും കെട്ടിടങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കും നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുമായി ഇഎസ്‌ഐ കോര്‍പറേഷന്‍ 300 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണപ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നതിന് 20 സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളെ ചുമതലപ്പെടുത്തി. കാലപ്പഴക്കംകൊണ്ട് ജീര്‍ണാവസ്ഥയിലായ ആലപ്പുഴ ഇഎസ്‌ഐ ആശുപത്രി, ഫാക്ടറി വാര്‍ഡ്, പാതിരപ്പള്ളി ഡിസ്‌പെന്‍സറികള്‍ എന്നിവയ്ക്ക് ആധുനിക രീതിയിലുള്ള കെട്ടിടം സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കും. മരുന്ന് വിതരണം കാര്യക്ഷമമാക്കാന്‍ വേണ്ടി മരുന്ന് വാങ്ങുന്നതിന് 32 കോടി രൂപ അനുവദിച്ചു. വിതരണം ചെയ്യുന്നമരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ആധുനിക രീതിയിലുള്ള ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറി പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയില്‍ കഴിഞ്ഞ മാസം പ്രവര്‍ത്തനമാരംഭിച്ചു. ഇ-ഗവേണന്‍സ് സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലും ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കംപ്യൂട്ടര്‍ സ്ഥാപിക്കുന്നതിന് അനുവാദം നല്‍കി. സ്‌പെഷ്യാലിറ്റി ചികില്‍സാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ആശുപത്രികള്‍ക്കു പുറമെ 11 സ്വകാര്യ ആശുപത്രികളെ കൂടി എം പാനല്‍ ചെയ്തു. പേരൂര്‍ക്കട, എറണാകുളം, ഒളരിക്കര, ഫറോക്ക് ഇഎസ്‌ഐ ആശുപത്രികളെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss