|    Aug 14 Tue, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇഎസ്‌ഐ ആശുപത്രികളില്‍ മരുന്നിനു 32 കോടി : മന്ത്രി

Published : 19th September 2017 | Posted By: fsq

 

പത്തനംതിട്ട: സംസ്ഥാനത്ത് ഇഎസ്‌ഐ ആശുപത്രികളില്‍ മരുന്നു വിതരണത്തിനു 32 കോടി അനുവദിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍. പത്തനംതിട്ട ഇഎസ്‌ഐ ഡിസ്‌െപന്‍സറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ഉന്നതതല യോഗത്തില്‍ 300 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. കൂടുതല്‍ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാക്കാന്‍ കഴിഞ്ഞു എന്നതു നേട്ടമാണ്. 7.7 ലക്ഷം പേര്‍ അംഗമായിരുന്ന പദ്ധതിയില്‍ ഇന്ന് 9.2 ലക്ഷം പേര്‍ ആനുകൂല്യത്തിന് അര്‍ഹരാണ്. ജീവനക്കാരുടെ അഭാവം ഇല്ലാതിരിക്കാന്‍ നിയമനങ്ങള്‍ ഊര്‍ജിതമാക്കി. പത്തനംതിട്ടയിലേത് അടക്കം സംസ്ഥാനത്ത് 18 പുതിയ ഡിസ്‌പെന്‍സറികള്‍ ഉടനെ തുടങ്ങുന്നതിനുള്ള നടപടികളും പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss