|    Feb 20 Tue, 2018 6:49 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇഎഫ്എല്‍ കപ്പ്‌ സതാംപ്ടണ്‍ x മാഞ്ച. യുനൈറ്റഡ് ഫൈനല്‍

Published : 28th January 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗിലെ ആവേശകരമായ അവസാന അങ്കത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സതാംപ്ടണെ നേരിടും. രണ്ടാംപാദ മല്‍സരത്തില്‍ ഹള്‍സിറ്റിയോട് (2-1) പരാജയപ്പെട്ടെങ്കിലും ആകെ ഗോളില്‍ (2-3) മുന്‍പന്തിയിലായ യുനൈറ്റഡ് കിരീട സാധ്യത നിലനിര്‍ത്തി. അതേസമയം, അട്ടിമറിയിലൂടെ കരുത്തന്മാരായ ലിവര്‍പൂളിനെ എതിരില്ലാത്ത ഗോളുകള്‍ക്ക്് മറികടന്നാണ് സതാംപ്ടണ്‍ ഫൈനല്‍ പ്രവേശനം സാധ്യമാക്കിയത്. വെംബ്ലി സ്റ്റേഡിയത്തില്‍ ഫെബ്രുവരി 26നാണ് ഫൈനല്‍. യുനൈറ്റഡിനെതിരേ സ്വന്തം തട്ടകത്തില്‍ ബൂട്ടണിഞ്ഞ ഹള്‍സിറ്റി 35ാം മിനിറ്റില്‍ ടോം ഹഡില്‍സ്‌റ്റോണിന്റെ പെനല്‍റ്റിയിലൂടെ ആധിപത്യം കണ്ടെത്തുകയായിരുന്നു. 66ാം മിനിറ്റില്‍ യുനൈറ്റഡ് കുന്തമുന പോള്‍ പോഗ്ബ മറുപടി നല്‍കിയപ്പോള്‍ അവസാന നിമിഷത്തില്‍ ഒമര്‍ നിസ്സെയിലൂടെ ഹള്‍സിറ്റി മല്‍സരം പിടിച്ചെടുത്തു. ആദ്യപാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍വിയറിഞ്ഞത് ഹള്‍സിറ്റിക്ക് തിരിച്ചടിയായെങ്കിലും 17 മല്‍സരങ്ങളില്‍ അപരാജിതരായി മുന്നേറിയ യുനൈറ്റഡിനെ തളയ്ക്കാനായത് അഭിമാനനേട്ടമായി. ജര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂളിന് കഷ്ടകാലം സമ്മാനിച്ചാണ് സതാംപ്ടണ്‍ സെമി പിടിച്ചെടുത്തത്. ആദ്യപാദത്തില്‍ സതാംപ്ടണിന്റെ റെഡ്‌മോണ്ടിന്റെ ഗോളിന് മറുപടി നല്‍കാന്‍ സാധിക്കാതെ സന്ദര്‍ശകര്‍ മടങ്ങിയത് ഹോംഗ്രൗണ്ടില്‍ ജയം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, രണ്ടാംപാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങി, ഇഞ്ച്വറി ടൈമില്‍ ഷെയ്ന്‍ ലോങിലൂടെ സതാംപ്ടണ്‍ അക്കൗണ്ട് തുറന്നപ്പോള്‍ ലിവര്‍പൂളിന് നാണംകെട്ട് മടങ്ങേണ്ടി വന്നു. കിരീട സാധ്യത കല്‍പ്പിച്ചിരുന്ന ലിവര്‍പൂള്‍ ഒരു ഗോള്‍ പോലും മടക്കാനാവാതെ സെമിയില്‍ വീണത് ആരാധകര്‍ക്ക് നിരാശ നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss