|    Nov 24 Fri, 2017 10:27 pm
FLASH NEWS

ഇഎന്‍ടി വിദഗ്ധരുടെ ദേശീയ സമ്മേളനത്തിന് തുടക്കം

Published : 19th November 2016 | Posted By: SMR

കോഴിക്കോട്: ഇഎന്‍ടി വിദഗ്ദരുടെ ഇരുപത്തിയഞ്ചാം ദേശീയ സമ്മേളനം ഐസോകോണ്‍ 2016ന് തുടക്കമായി. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം കടവ് റിസോര്‍ട്ടില്‍ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. നവജാത ശിശുക്കളുടെ കേള്‍വി പരിശോധന പരിപാടി രാജ്യത്ത് ഊര്‍ജ്ജിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഗവര്‍ണര്‍ പി സദാശിവം അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 360 മില്യണ്‍ ആളുകളാണ് കേള്‍വി ശക്തിയില്ലാതെ ജീവിക്കുന്നത്. ലോക ജനസംഖ്യയുടെ അഞ്ച് ശതമാനമാണിത്. ഇതില്‍ 32 മില്യണ്‍ ആളുകള്‍ കുട്ടികളാണ്. അതുകൊണ്ട് തന്നെ ഒരു ഓട്ടോളജിസ്റ്റിന് ഇന്നത്തെ സമൂഹത്തില്‍ വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓട്ടോളജി ദേശീയ പ്രസിഡന്റ് ഡോ.എ.പി സംബന്ധന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഡോ. രവി രാമലിംഗം, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓട്ടോളജി സ്ഥാപകന്‍ ഡോ. കെ കെ രാമലിംഗം, ഐസോകോണ്‍ 2016 ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി പ്രഭാകരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. പി കെ ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓട്ടോളജിയും അസോസിയേഷന്‍ ഓഫ് ഓട്ടോലാരിന്‍ ഗോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ മലപ്പുറം ചാപ്റ്ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും  1200ഓളം ഡോക്ടര്‍മാരാണ് പങ്കെടുക്കുന്നത്. ഇവര്‍ക്ക് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, ഒമാന്‍ തുടങ്ങി വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് അമ്പതോളം ഇഎന്‍ടി വിദഗ്ദരും രാജ്യത്തിന്റെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമായി മുന്നൂറോളം പിജി വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക