|    May 21 Mon, 2018 7:59 pm
FLASH NEWS

ഇഎംഎസ് സ്റ്റേഡിയത്തിന് 20.76 കോടിയുടെ ഭരണാനുമതി

Published : 1st June 2017 | Posted By: fsq

 

തൃക്കരിപ്പൂര്‍: നീലേശ്വരം ഇഎംഎസ് േസ്റ്റഡിയത്തിന് 20.76 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംരാജഗോപാലന്‍ എംഎല്‍എ അറിയിച്ചു. വിവിധ കായികമല്‍സരങ്ങള്‍ പരിശീലിക്കുവാനും ദേശീയതലത്തിലുള്ള മല്‍സരങ്ങള്‍ ഉള്‍പ്പെടെ സംഘടിപ്പക്കുവാനുമുള്ള അവസരങ്ങളാണ് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലക്ക് കൈവരാന്‍ പോകുന്നത്. 400 മീറ്റര്‍ സിന്തറ്റിക്ക്ട്രാക്ക്, സിന്തറ്റിക്ക് ഫുട്‌ബോള്‍ സ്റ്റേഡിയം, സ്വിമ്മിങ്പൂള്‍, ഗ്യാലറി തൂടങ്ങിയവ ഇതിന്റെ ഭാഗമായി വരും. കായികരംഗത്ത് അടിസ്ഥാന സൗകര്യത്തി ന്റെ അപര്യാപ്തതമൂലം കായിക താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ സാധിക്കാത്ത ഇന്നത്തെ അവസ്ഥയില്‍ ഇഎംഎസ് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതോടെ വലിയനേട്ടങ്ങള്‍  കൈവരിക്കാനുള്ള പ്രതീക്ഷയുണ്ടാകുമെന്ന് എംഎല്‍എ അറിയിച്ചു. നീലേശ്വരം മുനിസിപ്പല്‍ അതിര്‍ത്തിയിലെ നീലേശ്വരം ബ്ലേ ാക്ക് ഓഫിസിനടുത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലമാണ് സ്റ്റേഡിയം നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss