|    Nov 15 Thu, 2018 7:20 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇംറാന്‍ ഖാന് അഴിമതിവിരുദ്ധ സമിതിയുടെ നോട്ടീസ്‌

Published : 4th August 2018 | Posted By: kasim kzm

പെഷാവര്‍: പാകിസ്താനില്‍ പ്രധാനമന്ത്രിയാവാന്‍ തയ്യാറെടുക്കുന്ന മുന്‍ ക്രിക്കറ്റ് താരം ഇംറാന്‍ ഖാന് അഴിമതിവിരുദ്ധ സമിതിയുടെ നോട്ടീസ്.
സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിലൂടെ ഖൈബര്‍ പക്തൂന്‍ ഖ്വാ ഖജനാവിന് 20 ലക്ഷത്തിലധികം രൂപ നഷ്ടം വരുത്തിയെന്ന ആരോപണത്തിലാണ് സമിതി നോട്ടീസ് അയച്ചത്. ആഗസ്ത് ഏഴിന് സമിതി മുമ്പാകെ ഹാജരാവാനാണ് നിര്‍ദേശം. 2013ലെ തിരഞ്ഞെടുപ്പില്‍ റിപോര്‍ട്ട് ഖൈബര്‍ പക്തൂന്‍ഖ്വായില്‍ പിടിഐ അധികാരത്തിലെത്തിയിരുന്നു. ഇക്കാലയളവില്‍ 72 മണിക്കൂര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു സര്‍ക്കാര്‍ഖജനാവിന് നഷ്ടം വരുത്തിയെന്നാണ് കേസ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss