|    Nov 20 Tue, 2018 8:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇംറാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി

Published : 19th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: മുന്‍ ക്രിക്കറ്റ് താരവും തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇസ്‌ലാമാബാദിലെ പ്രസിഡന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുഹമ്മദലി ജിന്നയെ അനുസ്മരിപ്പിക്കും വിധം കറുത്ത ഷര്‍വാണിയും കോട്ടും ധരിച്ചാണ് 65കാരനായ ഇംറാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തത്്.
പാകിസ്താനില്‍ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ് തന്റെ ലക്ഷ്യമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ഇംറാന്‍ ഖാന്‍ പറഞ്ഞു.
ദാരിദ്ര്യമടക്കമുള്ള വിഷയങ്ങളില്‍ ഉചിതമായ നടപടികളെടുക്കും. രാജ്യത്തെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നത് ആരായാലും അവര്‍ക്കെതിരേ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടക്കാല പ്രധാനമന്ത്രി നസീറുല്‍ മുല്‍ക്, ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസര്‍, കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്‌വ, വ്യോമസേനാ മേധാവി മുജാഹിദ് അന്‍വര്‍ഖാന്‍, നാവികസേനാ മേധാവി സഫര്‍ മഹ്മൂദ് അബ്ബാസി, മുന്‍ ക്രിക്കറ്റ് താരങ്ങളായ റമീസ് രാജ, വസിം അക്രം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നു ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ധുവും ചടങ്ങില്‍ പങ്കെടുത്തു.
ജൂലൈ 25നു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇംറാന്‍ ഖാന്റെ പാര്‍ട്ടിയായ തഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പാര്‍ലെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഇംറാന്‍ ഖാന്‍ 176 വോട്ട് നേടിയയിരുന്നു. എതിര്‍ സ്ഥാനാര്‍ഥി പാകിസ്താന്‍ മുസ്‌ലിംലീഗ്- നവാസ് (പിഎംഎല്‍-എന്‍) നേതാവ് ഷഹബാസ് ശരീഫ് 96 വോട്ടുകളാണ് നേടിയത്.
അധികരമേറ്റ് മണിക്കൂറുകള്‍ക്കകം തന്നെ ഇംറാന്‍ കാബിനറ്റ് മന്ത്രിമാരെയും പ്രഖ്യാപിച്ചു. അസദ്് ഉമറിനെ ധനകാര്യമന്ത്രിയായും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ഷാഹ് മഹ്മൂദിനെ വിദേശ കാര്യമന്ത്രിയായും നിയമിച്ചു. ഖൈബര്‍ പഖ്തുന്‍ഖ്വ മുന്‍ മുഖ്യമന്ത്രി പര്‍വേസ് ഖട്ടക് ആണ് പ്രതിരോധ മന്ത്രി.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss