|    Nov 19 Mon, 2018 5:08 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞ ലളിതമാക്കും; വിദേശ രാഷ്ട്ര നേതാക്കള്‍ക്ക് ക്ഷണമില്ല

Published : 3rd August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമാക്കാനും വിദേശ രാഷ്ട്ര നേതാക്കന്‍മാരെയും താരങ്ങളെയും പരിപാടിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും പാക് നിയുക്ത പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ തീരുമാനിച്ചതായി റിപോര്‍ട്ട്.
ചടങ്ങിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള വിദേശ രാഷ്ട്രത്തലവന്‍മാരെയും ബോളിവുഡ് നടന്‍ ആമിര്‍ഖാന്‍, മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍, കപില്‍ദേവ്, നവജോത് സിങ് സിദ്ദു എന്നിവരെയും ക്ഷണിക്കാന്‍ ഇംറാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി തീരുമാനിച്ചതായി റിപോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് ചടങ്ങ് ലളിതമാക്കാന്‍ ഇംറാന്‍ ഖാന്‍ തീരുമാനിക്കുകയായിരുന്നു. ഐവാന്‍ ഇ സദര്‍ (പ്രസിഡന്റിന്റെ ഔദ്യോഗിക വസതി)യില്‍ നടക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും പ്രസിഡന്റ് മൈമൂന്‍ ഹുസയ്ന്‍ മുമ്പാകെ ഇംറാന്‍ സത്യപ്രതിജ്ഞ ചെയ്യുകയെന്നു പിടിഐ വക്താവ് ഫവാദ് ചൗധരി അറിയിച്ചു. ഇംറാന്‍ ഖാന്റെ അടുത്ത സുഹൃത്തുക്കള്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
ആഗസ്ത് 11നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. അധികാരത്തിലേറിയാല്‍ അനാവശ്യചെവുകള്‍ ഒഴിവാക്കുമെന്ന്് ഇംറാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പാകിസ്താനില്‍ ജൂലൈ 25ന് നടന്ന തിരഞ്ഞെടുപ്പില്‍ 115 സീറ്റ് നേടി പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss