|    Nov 19 Mon, 2018 12:47 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇംറാന്‍ ഖാന്റെ തിരഞ്ഞെടുപ്പ് ഫലം തടഞ്ഞു

Published : 8th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: തഹ്‌രീകെ ഇന്‍സാഫ് അധ്യക്ഷനും നിയുക്ത പ്രധാനമന്ത്രിയുമായ ഇംറാന്‍ ഖാന്റെ രണ്ടിടങ്ങളിലെ ഫലം പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞുവച്ചു. പുറത്തുവിടാനുള്ള 16 ഇടങ്ങളിലെ ഫലം തടഞ്ഞവയില്‍ രണ്ടിടങ്ങളിലേത് ഇംറാന്‍ ഖാന്റെതാണ്.
ബന്നു, മിയാന്‍വാലി, കറാച്ചി ഈസ്റ്റ് എന്നിവിടങ്ങളിലെ ഫലങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനം പിന്നീട് എടുക്കും. അതേസമയം, സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതില്‍ ഇംറാന്‍ ഖാനോട് ദേശീയ അക്കൗണ്ടബിലിറ്റി സമിതി മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. 2013ല്‍ സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ 72 മണിക്കൂര്‍ ഉപയോഗിച്ചെന്നാണ് ആരോപണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss