|    Nov 21 Wed, 2018 9:07 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇംറാന്‍ഖാന്റെ മുന്‍ ഭാര്യക്ക് അഭിമുഖത്തിനിടെ ചീത്തവിളി

Published : 9th August 2018 | Posted By: kasim kzm

ലണ്ടന്‍: മാധ്യമപ്രവര്‍ത്തകയും ഇംറാന്‍ഖാന്റെ മുന്‍ ഭാര്യയുമായ റേഹം ഖാനെ അഭിമുഖത്തിനിടെ അജ്ഞാതയായ യുവതി ചീത്തവിളിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുതുതായി പ്രസിദ്ധീകരിച്ച പുസ്തകത്തെക്കുറിച്ച് ബ്രിട്ടനിലെ ഒരു പാര്‍ക്കില്‍ വച്ചായിരുന്നു റേഹം ഖാന്റെ അഭിമുഖം. പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് നേതാവിനെ വിവാഹം കഴിച്ചതിനു ശേഷമുള്ള ഒമ്പതു മാസങ്ങളെ കുറിച്ചായിരുന്നു പുസ്തകത്തില്‍ വിവരിച്ചിരുന്നത്. അഭിമുഖത്തിനിടെ അജ്ഞാത യുവതി എത്തി റേഹം ഖാനെ ചീത്തവിളിക്കുകയായിരുന്നു. ഇംറാന്‍ഖാന്റെ നിലവിലെ ഭാര്യ ബുഷ്‌റ മനേകയോട് റേഹം ഖാന് അസൂയയാണെന്നു യുവതി ആരോപിച്ചു. യുവതി ചീത്തവിളി തുടര്‍ന്നെങ്കിലും വീഡിയോയില്‍ ഉടനീളം റേഹം ഖാന്‍ ശാന്തയായാണു കാണപ്പെട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss