|    Nov 13 Tue, 2018 3:44 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇംറാനെതിരേ പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ത്തും

Published : 4th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രിയാവാന്‍ തയ്യാറെടുക്കുന്ന തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാനെതിരേ നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ കക്ഷികള്‍.
ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയാവുന്നതു തടയാന്‍ യോജിച്ചു പ്രവര്‍ത്തിക്കാനാണ് മുമ്പ് അധികാരം കൈയാളിയ പാകിസ്താന്‍ മുസ്‌ലിംലീഗ്- നവാസ് (പിഎംഎല്‍-എന്‍), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവയുടെ തീരുമാനം. ഇംറാന്‍ ഖാനെതിരേ ഇരുപാര്‍ട്ടികള്‍ക്കും യോജിച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നു പിഎംഎല്‍-എന്‍ വക്താവ് മറിയം ഔറംഗസേബ് അറിയിച്ചു.
ചെറിയ പാര്‍ട്ടികള്‍ പിന്തുണച്ചാല്‍ ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയാവുമെന്നാണ് സൂചന. എന്നാല്‍, ശക്തമായ പോരാട്ടത്തിലൂടെ ഇംറാന്റെ പിന്തുണ കുറയ്ക്കാനാണ് സഖ്യത്തിന്റെ നീക്കം.
ഇത് ഇംറാന് ഭരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കും. പിഎംഎല്‍-(എന്‍)-പിപിപി സംയുക്ത നീക്കത്തില്‍ ഇംറാന്‍ ഖാന് സ്വന്തം വാഗ്ദാനങ്ങള്‍ നടപ്പാക്കുക ബുദ്ധിമുട്ടേറിയതാവും. നിലവില്‍ 272 അംഗ പാര്‍ലമെന്റില്‍ 116 സീറ്റുകളാണ് ഇംറാന്‍ ഖാന് ഉള്ളത്.
പിഎംഎല്‍-എന്‍ പ്രസിഡന്റ് ഷഹബാസ് ശരീഫിനെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ പദവികളിലേക്കും സ്ഥാനാര്‍ഥിയെ നിര്‍ത്തും. സര്‍ക്കാരിനെതിരേ എന്ത് തന്ത്രം പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ യോജിപ്പിലെത്തിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് ഫലം ഇംറാന്‍ ഖാന് അനുകൂലമാക്കാന്‍ സൈന്യം ഇടപെട്ടുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss