|    Oct 22 Mon, 2018 12:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇംഗ്ലീഷ് സംസാരിച്ച യുവാവിന് ക്രൂരമര്‍ദനം

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇംഗ്ലീഷ് സംസാരിച്ച യുവാവിന് ക്രൂര മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ അറസ്റ്റിലായതായി പോലിസ് അറിയിച്ചു. നോയിഡ നിവാസിയായ വരുണ്‍ ഗുലാത്തി എന്ന യുവാവ് കൊണാട്ട് പ്ലേസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഹൃത്തിനെ കൊണ്ടുവിടാന്‍ വന്നപ്പോഴാണു സംഭവം. സുഹൃത്തിനെ കണ്ടതിനുശേഷം മടങ്ങവേ  ഇയാളെ വളഞ്ഞ അഞ്ചംഗസംഘം ഇംഗ്ലീഷില്‍ സുഹൃത്തുമായി സംസാരിച്ചത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ഇവര്‍ വരുണിനെ ക്രൂരമായി മര്‍ദിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss