|    Jul 22 Sun, 2018 11:51 pm
FLASH NEWS
Home   >  National   >  

ഇംഗ്ലീഷ് സംസാരിച്ച യുവാവിന് ക്രൂര മര്‍ദനം

Published : 12th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: സൂഹൃത്തിനോട് ഇംഗ്ലീഷ് സംസാരിച്ചതിന് യുവാവിനെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിച്ചു. ഡല്‍ഹിയിലെ ലുത്യന്‍സിലെ പഞ്ച നക്ഷത്ര ഹോട്ടലിലാണ് സംഭവം. നോയിഡ സ്വദേശിയായ വരുണ്‍ ഗുലാട്ടിയ്ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. തന്റെ സുഹൃത്തിനെ ഹോട്ടലില്‍ കൊണ്ടു വിടാന്‍ വന്ന വരുണ്‍ ഗുലാതിനെ മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘം എന്തിനാണ് ഇംഗ്ലീഷ് സംസാരിച്ചതെന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന അക്രമികള്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടെങ്കിലും വരുണ്‍ ഗുലാതി വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തിലാണ് അക്രമി സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss