|    Aug 21 Mon, 2017 11:17 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് ലീഗ്: ട്രാഫോര്‍ഡില്‍ ഇന്ന് മാഞ്ചസ്റ്ററുകള്‍ മുഖാമുഖം

Published : 26th October 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ ഫൈനലിനു മുമ്പത്തെ ഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട ഗ്ലാമര്‍ പോരാട്ടം ഇന്ന്. നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റി യുമാണ് ഇന്ന് പ്രീക്വാര്‍ട്ടറില്‍ അങ്കം കുറിക്കുന്നത്. മറ്റു മല്‍സരങ്ങളില്‍ ചെല്‍സി വെസ്റ്റ്ഹാമിനെയും സതാംപ്റ്റന്‍ സണ്ടര്‍ലാന്‍ഡിനെയും നേരിടും.
മാഞ്ചസ്റ്ററിന്റെ ഹോംഗ്രൗ ണ്ടായ ഓള്‍ഡ്ട്രാഫോര്‍ഡിലാണ് യുനൈറ്റഡും സിറ്റിയും ശക്തി പരീക്ഷിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന മല്‍സരത്തില്‍ ചെല്‍സിയോട് 0-4 ന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് മാഞ്ചസ്റ്റര്‍ കളത്തിലിറങ്ങുന്നത്. ഈ കളിക്കിടെ പരിക്കേറ്റ ഡിഫന്റര്‍ എറിക് ബെയ്‌ലിയുടെ സേവനം ഇന്നു മാഞ്ചസ്റ്ററിനു ലഭിക്കില്ല. കൂടാതെ മരൗനെ ഫെല്ലയ്‌നിയും പരിക്കുമൂലം ടീമിനു പുറത്താണ്.
പരിക്കിനെത്തുടര്‍ന്ന് ചെല്‍സിക്കെതിരായ കളി നഷ്ടമായ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറു മായ വെയ്ന്‍ റൂണി ഇന്ന് മാഞ്ചസ്റ്റര്‍ നിരയില്‍ തിരിച്ചെത്തുമോയെന്ന് ഉറപ്പില്ല. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത ഹെന്റിക് മികാതാര്‍യാനും ലൂക്ക് ഷോ യും മടങ്ങിയെത്തുന്നത് ഡെവിള്‍സിന് ആശ്വാസമാവും.
മറുഭാഗത്ത് സിറ്റിയാവട്ടെ പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ കളിയില്‍ സതാംപ്റ്റനുമായി 1-1 ന്റെ സമനില വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് ട്രാഫോര്‍ഡിലെത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക