|    Jul 23 Sun, 2017 10:32 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് ലീഗ് കപ്പ്: ചെല്‍സിയും ലിവര്‍പൂളും മൂന്നാംറൗണ്ടില്‍

Published : 25th August 2016 | Posted By: SMR

ലണ്ടന്‍: കരുത്തരായ ചെല്‍സി യും ലിവര്‍പൂളും ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടിലേക്കു മുന്നേറി. പ്രീമിയര്‍ ലീഗിലെ തന്നെ എവര്‍ട്ടന്‍, ഹള്‍ സിറ്റി, സ്റ്റോക്ക് സിറ്റി എന്നിവരും മൂന്നാംറൗണ്ടില്‍ കടന്നിട്ടുണ്ട്.
ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന കളിയില്‍ ജയത്തിനുവേണ്ടി ചെ ല്‍സിക്ക് നന്നായി വിയര്‍ക്കേണ്ടിവന്നു. മൂന്നാം ഡിവിഷന്‍ ക്ല ബ്ബായ ബ്രിസ്റ്റള്‍ റോവേഴ്‌സിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബ്ലൂസ് മറികടന്നത്.
പുതുതായി ടീമിലെത്തിയ ഫ്രഞ്ച് യുവതാരം മിഷി ബത്ഷുവായിയുടെ ഇരട്ടഗോളാണ് ചെല്‍സിക്കു ജയം സമ്മാനിച്ചത്. 29, 41 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. മറ്റൊരു ഗോള്‍ 31ാം മിനിറ്റില്‍ വിക്ടര്‍ മോസസിന്റെ വകയായിരുന്നു.
തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ രണ്ടാം ഡിവിഷ ന്‍ ടീം ബേര്‍ട്ടന്‍ ആല്‍ബിയണിനെ ലിവര്‍പൂള്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു മുക്കുകയായിരുന്നു.
ഇരട്ടഗോളോടെ ഡാനിയേ ല്‍ സ്റ്റുറിഡ്ജ് റെഡ്‌സ് ജയത്തിനു ചുക്കാന്‍പിടി ച്ചു. ഡിവോക് ഒറിജി (15ാം മിനിറ്റ്), റോബര്‍ട്ടോ ഫിര്‍മിനോ (22) എന്നിവരും ഓരോ തവണ ആഘോഷത്തി ല്‍ പങ്കുചേര്‍ന്നു. ഒരു ഗോള്‍ എതിര്‍ താരം ടോം നെയ്‌ലറുടെ സംഭാവനയായിരുന്നു.
എവര്‍ട്ടന്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് നാലാം ഡിവിഷനില്‍ നിന്നുള്ള യോവില്‍ ടൗണിനെയാണ് നിഷ്പ്രഭരാക്കിയത്. അരോന കോനെ  എവര്‍ട്ടനുവേണ്ടി ഇരട്ടഗോളുമായികസ റി. ആരന്‍ ലെനന്‍, റോസ് ബാ ര്‍ക്‌ലി എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. എവര്‍ട്ടന്റെ മൂന്നു ഗോളും രണ്ടാംപകുതിയിലായിരുന്നു.
ഹള്‍ സിറ്റി 3-1നു നാലാം ഡിവിഷന്‍ ടീമായ എക്‌സെറ്ററിനെയും സ്റ്റോക്ക് സിറ്റി 4-0ന് മറ്റൊരു നാലാം ഡിവിഷന്‍ ടീം സ്‌റ്റെവന്‍ജിനെയും പരാജയപ്പെടു ത്തി. സ്റ്റോക്കിനുവേണ്ടി ഇംഗ്ലണ്ട് മുന്‍ സ്‌ട്രൈക്കര്‍ പീറ്റര്‍ ക്രൗച്ച് ഹാട്രിക് നേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക