|    Jan 20 Fri, 2017 1:35 pm
FLASH NEWS

ഇംഗ്ലീഷ് ലീഗ് കപ്പ് കലാശപ്പോരാട്ടം ഇന്ന്; വെംബ്ലിയില്‍ കപ്പുയര്‍ത്താന്‍ സിറ്റിയും ലിവര്‍പൂളും

Published : 28th February 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ (കാപിറ്റല്‍ വണ്‍ കപ്പ്) ഇന്നു കലാശക്കൊട്ട്. ഗ്ലാമര്‍ ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളുമാണ് ഫൈനലില്‍ അങ്കംകുറിക്കുന്നത്.
ലിവര്‍പൂള്‍ പരിശീലകക്കുപ്പായത്തില്‍ കന്നിക്കിരീടമാണ് ബൊറൂസ്യ ഡോട്മുണ്ടിന്റെ മു ന്‍ സൂപ്പര്‍ കോച്ചായ യുര്‍ഗന്‍ ക്ലോപ് ലക്ഷ്യമിടുന്നത്. എന്നാ ല്‍ സീസണിനു ശേഷം പെപ് ഗ്വാര്‍ഡിയോളയ്ക്കു വഴിമാറിക്കൊടുക്കുന്ന സിറ്റി പരിശീലക ന്‍ മാന്വല്‍ പെല്ലെഗ്രിനി കിരീടവിജയത്തോടെ തലയുയര്‍ത്തി മടങ്ങാനുള്ള ഒരുക്കത്തിലാണ്.
അവസാനമായി കളിച്ച യൂറോപ്യന്‍ മല്‍സരങ്ങളില്‍ ജയിച്ചതിന്റെ ആവേശത്തിലാണ് ഇരുടീമും ബൂട്ടുകെട്ടുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ സിറ്റി 3-1 ന് ഉക്രെയ്ന്‍ ചാംപ്യന്‍മാരായ ഡയനാമോ കീവിനെ തകര്‍ത്തപ്പോള്‍ യൂറോപ ലീഗില്‍ ഓഗ്‌സ്ബര്‍ഗിനെ മറികടന്ന് ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ നവംബറില്‍ മുഖാംമുഖം വന്നപ്പോള്‍ ലിവര്‍പൂള്‍ 4-1 നു സിറ്റിയെ മുക്കിയിരുന്നു. മാത്രമല്ല എഫ്എ കപ്പിലും ലീഗ് കപ്പിലും സിറ്റിക്കെതിരേ അവസമായി കളിച്ച എട്ടു മല്‍സരങ്ങളി ലും ലിവര്‍പൂള്‍ തോല്‍വിയറിഞ്ഞിട്ടില്ല. 1973ലാണ് റെഡ്‌സ് അവസാനമായി സിറ്റിക്കു മുന്നില്‍ തലകുനിച്ചത്.
ടീം ന്യൂസ്
പരിക്കു ഭേദമായി ലിവര്‍പൂ ള്‍ താരങ്ങളായ ആദം ലല്ലാന, ജോ അല്ലെന്‍, മാര്‍ട്ടിന്‍ സ്‌കര്‍ട്ടല്‍ എന്നിവര്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ഇന്നു കളിക്കുന്ന കാര്യം സംശയമാണ്.
അതേസമയം, വില്‍ഫ്രഡ് ബോണി, ജീസസ് നവാസ്, ഏലിയാക്വിം മംഗാല എന്നിവര്‍ ഇന്നു സിറ്റി നിരയില്‍ മടങ്ങിയെത്തുമെന്നാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക